ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 2 റൺസിന്റെ ജയം. ഇതോടെ പോയിന്റ് പട്ടികയിൽ 16 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്താൻ ആർസിബിക്ക് സാധിച്ചു. അവസാനം വരെ വാശിയേറിയ മത്സരപോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്.
ബാറ്റിംഗിൽ ആർസിബിക്ക് വേണ്ടി വിരാട് കോഹ്ലി (62), ജേക്കബ് ബെഥേൽ (55) റൊമാരിയോ ഷെപ്പേർഡ് (53) എന്നിവർ തകർപ്പൻ അർധ സെഞ്ചുറി നേടി. ബോളിങ്ങിൽ ആകട്ടെ ലുങ്കി എങ്കിഡി 3 വിക്കറ്റുകളും, യാഷ് ദയാൽ, കൃണാൽ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകളും നേടി. അവസാന ബോൾ വരെ ശ്വാസം അടക്കി പിടിച്ചായിരുന്നു ആരാധകർ മത്സരം കണ്ടത്.
എന്നാൽ മത്സരത്തിൽ ഒരുപാട് പിഴവുകൾ ആർസിബി താരങ്ങൾ വരുത്തിയിരുന്നു. പ്രധാനമായും ഫീൽഡിങ്ങിൽ. ആയുഷ് മാത്രേയുടെയും രവീന്ദ്ര ജഡേജയുടെയും ക്യാച്ചുകൾ താരങ്ങൾ പാഴാക്കിയിരുന്നു.
വിരാട് കോഹ്ലി, രജത് പട്ടീദാർ, ടിം ഡേവിഡ്, ലുങ്കി എങ്കിഡി എന്നിവർ ഓരോ ക്യാച്ചുകൾ വീതം പാഴാക്കിയിരുന്നു. മോശമായ ഫീൽഡിങ്ങിൽ ടീമിന് നേരെ വിമർശനങ്ങളുമായി ഒരുപാട് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.