ജസ്പ്രീത് ബുംറക്ക് ഫിറ്റ്നസ് ഇല്ലാത്ത സാഹചര്യത്തിൽ അർശ്ദീപിനെ നമുക്ക് ആവശ്യമുണ്ട്, അക്രം പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്ന ബോളർ

പേസ് ബോളിങ്ങ് ഇതിഹാസമായ വസീം അക്രം ഒരിക്കൽ പറഞ്ഞിട്ടുണ്ട്- ”ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ഭയമുള്ളവരെ ഞാൻ മികച്ച ബോളർമാരായി കണക്കാക്കുന്നില്ല. ആ സമയത്ത് തല്ലുകൊണ്ടേക്കാം. പക്ഷേ ഡെത്ത് ഓവറുകളിൽ വിക്കറ്റുകൾ ലഭിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്…”

ഡെത്ത് ഓവറുകളെ വലിയൊരു അവസരമായി കണക്കാക്കണം എന്നാണ് അക്രം പറഞ്ഞുവെച്ചത്. അത് അക്ഷരംപ്രതി അനുസരിക്കുന്ന മറ്റൊരു ലെഫ്റ്റ് ആം സീമറാണ് അർഷ്ദീപ് സിങ്ങ്. ക്രിക്കറ്റ് കാണാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. അക്തർ,ലീ,സ്റ്റെയിൻ,ബോണ്ട്,വുഡ് തുടങ്ങിയ നിരവധി അതിവേഗക്കാരെ കണ്ടിട്ടുണ്ട്. പക്ഷേ അർഷ്ദീപ് ചെയ്ത പ്രവൃത്തി മുമ്പ് കണ്ടതായി ഓർക്കുന്നില്ല. മിഡിൽ സ്റ്റംമ്പ് രണ്ട് തവണ രണ്ട് കഷ്ണമായി!!

കളി എത്ര മാറിയാലും യോർക്കറുകൾ മികച്ച പന്തുകളായി നിലനിൽക്കും. അതാണ് അർഷ്ദീപ് തെളിയിച്ചത്. പുതിയ സെൻസേഷനായ തിലക് വർമ്മയും സൂര്യകുമാർ യാദവുമൊക്കെ ആ മികവിനുമുമ്പിൽ കീഴടങ്ങിയല്ലോ.

ജസ്പ്രീത് ബുംറയെ ഫിറ്റ്നെസ്സ് ചതിക്കുന്ന സാഹചര്യത്തിൽ അർഷ്ദീപിനെ ഇന്ത്യയ്ക്ക് ഏതായാലും ആവശ്യമുണ്ട്…