2023ലെ ഐസിസി ലോകകപ്പിൽ ടീം ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിക്ബസിൽ സംസാരിക്കവെ, ഇന്ത്യക്ക് അനുകൂലമായി പിച്ചുകൾ ഒരുക്കുന്നതിനാൽ ടൂർണമെന്റിൽ വിജയിക്കാൻ ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഉള്ള ആളുകൾ പിച്ച് ഒരുക്കുമ്പോൾ അത് മാത്രം പ്രതീക്ഷിച്ച മതിയെന്നും സെവാഗ് തന്റെ അഭിപ്രായമായി പറഞ്ഞു.
“ടി.വിയിൽ എന്റെ പ്രസ്താവന നിങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് എനിക്കറിയാം, പക്ഷേ ലോകകപ്പ് നേടുന്നതിന് ഐസിസി ഇന്ത്യയെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ട്രാക്കുകൾ തയ്യാറാക്കാൻ അവർ പ്രാദേശിക ഗ്രൗണ്ട്സ്മാൻമാരെ ഉപയോഗിക്കും. ഇന്ത്യ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലെത്തുന്നത് ഐസിസിക്ക് നല്ലതാണ്, കാരണം അവരുടെ റേറ്റിംഗ് ഉയർത്താനുള്ള മാർഗമായി അവർ അതിനെ കാണും. സെമി, ഫൈനൽ മത്സരങ്ങൾക്കുള്ള പിച്ചുകൾ ഇന്ത്യയുടെ നേട്ടത്തിനനുസരിച്ചായിരിക്കും തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയിരുന്നു, അതിനുശേഷം രണ്ട് ലോകകപ്പിലും ടീമിന് സെമിയിലെത്താൻ കഴിഞ്ഞെങ്കിലും ഫൈനലിൽ കടക്കാനായില്ല. 2015ൽ ഓസ്‌ട്രേലിയയോട് തോറ്റപ്പോൾ 2019ൽ ന്യൂസിലൻഡ് അവരെ ഞെട്ടിച്ചു. വരുന്ന ഏകദിന ലോകകപ്പ് ടൂർണമെന്റിലെ അട്ടിമറി ഏതാവണമെന്നു സെവാഗ് തുറന്ന് പറഞ്ഞു. ക്രിക്ക്ബസിന്റെ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ അട്ടിമറയ്ക്കണമെന്നാണ് സെവാഗ് പറഞ്ഞത്.
Read more
വരുന്ന ഏകദിന ലോകകപ്പ് ടൂർണമെന്റിലെ അട്ടിമറി ഏതാവണമെന്നു തുറന്നുപറഞ്ഞ് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ്. ക്രിക്ക്ബസിന്റെ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ അട്ടിമറയ്ക്കണമെന്നാണ് സെവാഗ് പറഞ്ഞത്.