ഒരുപാട് കരിയർ ബാക്കിയുണ്ട്, ഞാൻ ഇനിയും അലമ്പുണ്ടാക്കും; സ്വയം നശിപ്പിച്ച വർഷങ്ങൾ

ജെസ്സി ഡാനിയൽ റൈഡർ ന്യൂസിലൻഡ് മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കാരനാണ്, അദ്ദേഹം എല്ലാത്തരം മഫോര്മാറ്റിലും കിവീസിനായിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ടെസ്റ്റിൽ മധ്യനിര ബാറ്റ്സ്മാനും ഏകദിനത്തിലെ ഓപ്പണിംഗ് ബാറ്റ്സ്മാനും കൂടിയാണ് അദ്ദേഹം. ടീമിണ് ആവശ്യമുള്ള സമയത്ത് ബൗളും ചെയ്യുമായിരുന്നു താരം.

കിവീസിനായി ഒരുപാട് നേട്ടങ്ങൾ താരം കൊയ്യുമെന്ന് വിശ്വസിച്ചിടത് നിന്നുമായിരുന്നു അപ്രതീക്ഷിത തിരിച്ചടികൾ താരത്തിന് കിട്ടി തുടങ്ങിയത്. കളത്തിന് പുറത്തെ പ്രശ്നങ്ങൾ കാരണം കരിയർ തകർന്ന താരം കൂടിയാണ് ജെസി.

എന്നാൽ, ഫീൽഡിന് പുറത്തുള്ള പ്രവർത്തനങ്ങൾ കാരണം അദ്ദേഹം തന്റെ കരിയർ നശിപ്പിച്ചു.ഒരു ദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് അർദ്ധരാത്രിക്ക് ശേഷം 1:30 വരെ അദ്ദേഹം മദ്യപിക്കുന്നത് കണ്ടെത്തി.

തുടർന്ന് താരത്തിന് അപകടം സംഭവിക്കുകയും ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. അവിടെ തനിക്ക് മുൻഗണനാ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറി. ഈ മനോഭാവം ആരാധകർക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിക്കുകയും 29-ആം വയസ്സിൽ അദ്ദേഹം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയും ചെയ്തു.

കളത്തിനകത്തും പുറത്തും കുറച്ച് അച്ചടക്കം കൂടി കാണിച്ചിരുന്നെങ്കിൽ വേറെ ലെവലായി പോകുമായിരുന്നു കരിയർ.