രോഹിത്തിന്റെ കാര്യത്തില്‍ റായുഡു പറഞ്ഞത് സംഭവിക്കുമോ?, പ്രതികരിച്ച് ഹര്‍ഭജന്‍ സിംഗ്

2025ലെ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശര്‍മ്മ വരുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു അമ്പാട്ടി റായുഡുവിന്റെ വാക്കുകളോട് പ്രതികരിച്ച് ഹര്‍ഭജന്‍ സിംഗ്. ഹിന്ദുസ്ഥാന്‍ ടൈംസുമായി സംസാരിക്കവെയാണ് രോഹിത്തിന്റെ സര്‍പ്രൈസ് കൂടുമാറ്റവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോടു ഭാജി പ്രതികരിച്ചത്.

സിഎസ്‌കെ മെഗാ ലേലത്തില്‍ നടത്താന്‍ പോവുന്ന നീക്കത്തെക്കുറിച്ച് എനിക്കു യഥാര്‍ഥത്തില്‍ ഒന്നുമറിയില്ല. ഐപിഎല്‍ ലേലം എല്ലായ്പ്പോഴും വളരെയധികം പ്രവചനാതീതമാണ്. ലേലത്തിന്റെ ടേബിളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നു കൃത്യമായി മനസ്സിലാക്കാന്‍ എനിക്കു ഇപ്പോഴും സാധിച്ചിട്ടില്ല- ഹര്‍ഭജന്‍ പറഞ്ഞു.

2025ലെ ഐപിഎല്ലില്‍ രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എംഎസ് ധോണി വിരമിക്കുകയാണെങ്കില്‍ രോഹിത്തിനു അവരെ നയിക്കാനും സാധിക്കും- എന്നാണ് റായിഡു ന്യൂസ് 24 സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്ലില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ നായകനല്ലാതെ ആദ്യമായി ഒരു സീസണ്‍ ഇത്തവണ കളിക്കാന്‍ തയ്യാറെടുക്കുകയാണ് രോഹിത്. 2013 സീസണിന്റെ പകുതി മുതല്‍ കഴിഞ്ഞ സീസണ്‍ വരെ മുംബൈയെ നയിച്ചത് രോഹിത്തായിരുന്നു. എന്നാല്‍ ഈ സീസണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് നായക ചുമതല.