ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും നീക്കിയയതാണ് പ്രധാന മാറ്റം. ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ തന്നെയാണ് ഇന്ത്യൻ ടീമിനെ ഏകദിനത്തിലും നയിക്കും.
ടെസ്റ്റിന് പുറമെ ഏകദിന നായക സ്ഥാനം കൂടെ ലഭിച്ച ഗില്ലിന് ഉടനെ തന്നെ ടി 20 നായക സ്ഥാനവും ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ. എന്നാൽ ഗില്ലിനെ ടി 20 നായകനാക്കരുതെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
Read more
സ്റ്റാര്‍ ബാറ്ററും ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ പുതിയ നായകനാക്കണ്ടതെന്നാണ് റോബിന്‍ ഉത്തപ്പ ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെ റണ്ണറപ്പുമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിനുള്ള ടീമിൽ ശ്രേയസ് പരിഗണിക്കപ്പെട്ടില്ലായിരുന്നു.







