സഞ്ജുവിനെ എന്തുകൊണ്ട് ടീമിൽ എടുക്കുന്നില്ല, രണ്ട് വള്ളത്തിൽ കാലുചവിട്ടിയ അഭിപ്രായവുമായി അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2023 സീസണിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. കാരണം മികച്ച പ്രകടനത്തിലൂടെ സെലക്‌ടറുടെ കണ്ണ് തങ്ങളിൽ എത്താനും അതുവഴി ലോകകപ്പ് ടീമിൽ ഇടം കണ്ടെത്താനും അവർ ആഗ്രഹിക്കുന്നു. സഞ്ജു സാംസണാണ് ഇത്തരത്തിൽ മികച്ച പ്രകടനത്തിലൂടെ സ്ഥാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന ആൾ.

മികച്ച സ്ട്രൈക്ക് റേറ്റിൽ ഏകദിന മത്സരങ്ങൾ കളിക്കുന്ന സഞ്ജുവിന് ഈ ടൂർണമെന്റ് എന്തായാലും അതിനിർണായകമാണ് . സീനിയർ താരങ്ങൾ ടീമിൽ ഇല്ലാതിരുന്ന സമയത്ത് സാംസൺ ‘ഫിനിഷർ’ ജോലിക്ക് അനുയോജ്യനാണെന്ന് തെളിയിച്ചിട്ട് ഉണ്ടെങ്കിലും ബിസിസിഐ കൂടുതൽ വിശ്വസിക്കണമെങ്കിൽ ഈ ടൂർണമെന്റിൽ തിളങ്ങണം.

എന്നിരുന്നാലും, ഫോർമാറ്റിലെ സൂര്യകുമാറിന്റെ പരാജയങ്ങൾക്കൊപ്പം പന്തിന്റെയും അയ്യരുടെയും അഭാവം സഞ്ജു സാംസണെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്താനും ലോകകപ്പ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുമുള്ള സാധ്യതകൾ വർദ്ധിച്ചു.

സാംസനെ ടീമിൽ എടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോൾ സഞ്ജുവുമായി ബന്ധപ്പെട്ട് രവിചന്ദ്രൻ അശ്വിൻ യൂട്യൂബ് ചാനലിൽ പറയുന്നത് ഇങ്ങനെ “‘ആരാധകര്‍ സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന് പറയുന്നുണ്ട്. അടുത്തിടെ വസിം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ധാരാളം കമന്റുകളും എനിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല. ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതു സംഭവിക്കുന്നതിനായി എല്ലാ പോസിറ്റീവ് വൈബുകളും നല്‍കണം. എനിക്ക് അത്തരത്തില്‍ ചിന്തിക്കാനാണ് ആഗ്രഹം.” അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

വാർഷിക കരാറിൽ ഉൾപ്പെടുത്തിയ വഴി സഞ്ജു തങ്ങളുടെ പദ്ധതികയിൽ ഉണ്ടെന്നുള്ള സൂചനയാണ് ബിസിസിഐ നൽകുന്നത്.