ചെണ്ടയായ സിറാജ് എന്തിന് ടീമില്‍?, വിമര്‍ശകരുടെ വായടപ്പിച്ച ദിവസം

 

ജഹാന്‍

MUHAMMED SIRAJ, പരിചയ സമ്പന്നനായ ഉമേഷ് യാദവും യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയും ടീമിലുള്ളപ്പോള്‍ ഐപിഎലില്‍ ഏറ്റവും മോശം ബോളര്‍ എന്ന ചീത്തപ്പേരും ഏറ്റുവാങ്ങിയ അയാള്‍ അന്തിമ ടീം ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തിന് എന്ന ചോദ്യവുമായി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. But This Is Test Cricket.

The Real Format Of The Cricket. ടി20 യില്‍ നിങ്ങള്‍ക്ക് സിറാജിനെതിരെ ബൗണ്ടറികള്‍ നേടാം. പക്ഷേ ഇവിടെ അല്പം ബഹുമാനിച്ചില്ലെങ്കില്‍ ഇന്നു റൂട്ടിന് സംഭവിച്ചത്. എത്ര ഫോമിലുള്ള ബാറ്റസ്മാനും സംഭവിക്കാം. മുമ്പ് ഓസ്ട്രേലിയയില്‍ വെച്ച് സ്മിത്തിനെയും ലബു ഷെയ്നിനെയും പുറത്താക്കിയ അതേ പന്തുകള്‍.

ബുംമ്രയും ഷമിയും മാറി മാറി ബോളുകള്‍ പരീക്ഷിച്ചെങ്കിലും റൂട്ടിനെ പുറത്താക്കാന്‍ ആയില്ല. മികച്ച ഫോമിലുള്ള റൂട്ടിനെതിരെ തകര്‍പ്പന്‍ ഇന്‍സ്വിംഗ് ബൗണ്‍സര്‍ ഒരു നിമിഷം പതറിയ റൂട്ട് തേര്‍ഡ് മാനിലൂടെ കട്ട് ചെയ്യാനുള്ള ശ്രമം എഡ്ജായി നേരെ റിഷഭ് പന്തിന്റെ കൈകളിലേക്. What a Delivery Siraj.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍