2025 ഏഷ്യാ കപ്പ് ടീമിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ദിനേഷ് കാർത്തിക്. കോണ്ടിനെന്റൽ കപ്പിനായുള്ള 20 അംഗ ടീമിനെ (അഞ്ച് റിസർവ് കളിക്കാർ ഉൾപ്പെടെ) ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ അയ്യരെ തഴഞ്ഞത് മുൻ കളിക്കാരെ ഞെട്ടിച്ചു. കഴിഞ്ഞ സീസണിൽ 50.33 ശരാശരിയിൽ 604 റൺസ് താരം നേടിയിരുന്നു. 175.07 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു.
‘ശ്രേയസ് അയ്യർ എവിടെയാണ്? അതൊരു വലിയ ചോദ്യമാണ്. ഇന്ത്യയുടെ ഫലങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹം 15 കളിക്കാരുടെ ഭാഗമായിരുന്നില്ല. കഴിഞ്ഞ 20 മത്സരങ്ങളിൽ 17 എണ്ണത്തിലും അവർ വിജയിച്ചു. എന്നാൽ ടി20 ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട് അദ്ദേഹത്തെ അഞ്ച് റിസർവ് കളിക്കാരുടെ ഭാഗമാക്കാതിരുന്നത് ആശ്ചര്യകരമാണ് “, ദിനേശ് കാർത്തിക് പറഞ്ഞു.
Read more
“അദ്ദേഹത്തിനെതിരെ വാതിലുകൾ അടയ്ക്കുന്നത് അനീതിയാണ്. ഒരു നായകനെന്ന നിലയിലും സമ്മർദ്ദത്തിൽ ബാറ്ററെന്ന നിലയിലും അദ്ദേഹം എല്ലാം നന്നായി ചെയ്തു “, അദ്ദേഹം കൂട്ടിച്ചേർത്തു.







