പുര കത്തുമ്പോൾ വാഴ വെട്ടാൻ സഞ്ജു ഒന്നും നിൽക്കേണ്ട, അവനെ പുറത്താക്കാൻ ആരുമായിട്ടില്ല; തുറന്നടിച്ച് ആകാശ് ചോപ്ര

ഇന്ത്യയുടെ ടി20 ലോക കപ്പ് ടീമില്‍ ഇടം നേടാനുള്ള മത്സരത്തില്‍ നിന്ന് ശ്രേയസ് അയ്യര്‍ ഇതുവരെ പുറത്തായിട്ടില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ശ്രേയസ് ഉള്‍പ്പെട്ടിട്ടില്ല. എന്നിരുന്നാലും, ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്ത മൂന്ന് റിസര്‍വുകളില്‍ ഒരാളാണ് അദ്ദേഹം. അത് തന്നെയാണ് താരത്തിന്റെ സാധ്യതയായി ചോപ്ര ഉയര്‍ത്തിക്കാട്ടുന്നത്.

‘കഴിഞ്ഞ ലോക കപ്പിലെ ശ്രേയസ് അയ്യരുടെ അന്താരാഷ്ട്ര സംഖ്യകള്‍ മികച്ചതാണ്. അവന്റെ പേര് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇല്ലെങ്കിലും അദ്ദേഹത്തിന് വളരെ ശക്തമായ ഒരു കേസുണ്ട്. കഴിഞ്ഞ ടി20 ലോക കപ്പിന് ശേഷം 17 മത്സരങ്ങള്‍ അവന്‍ കളിച്ചു, 479 റണ്‍സും മേടി. സ്ട്രൈക്ക് റേറ്റ് 140. എന്റെ അഭിപ്രായത്തില്‍ അവന്‍ മത്സരത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തായിട്ടില്ല.’

‘ഐപിഎല്ലില്‍ അവന്‍ അല്‍പ്പം പിറകിലായിരുന്നു. 14 മത്സരങ്ങള്‍, ഏകദേശം 31 ശരാശരിയില്‍ 401 റണ്‍സും 135 സ്ട്രൈക്ക് റേറ്റും. ഷോര്‍ട്ട് ബോളിനെതിരെ അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടെന്നത് ന്യായമാണ്. പക്ഷേ നമ്പറുകള്‍ അത്ര മോശമല്ല. അതുകൊണ്ടാണ് അദ്ദേഹം കരുതല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്’ ആകാശ് ചോപ്ര പറഞ്ഞു.

സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി തുടങ്ങിയ താരങ്ങൾക്ക് വെല്ലുവിളിയാകുന്ന അഭിപ്രായമാണ് ആകാശ് ചോപ്ര പറയുന്നത്. ശ്രേയസ് ടി20 ഫോര്മാറ്റിന് യോഗ്‌ജിച്ച താരമല്ല എന്നും ആ സ്ഥാനത്ത് സഞ്ജു വരണമെന്ന് അഭിപ്രായപെടുന്നവരുണ്ട്. ശ്രേയസിനെ പോലെ ഒരു താരം സമയമെടുത്ത് ക്രീസിൽ സെറ്റായതിന് ശേഷം മാത്രം വലിയ ഷോട്ടുകൾ കളിക്കുന്ന ആളാണ്. മാത്രമല്ല ഷോർട് ബോളുകൾ കളിക്കുന്നതിൽ ബലഹീനത താരത്തിനുണ്ട്. ആ സ്തനട്ടത് സഞ്ജു വരണമെന്ന അഭിപ്രായം ശക്തമാണ് ഇപ്പോഴും.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.