ഞാൻ പരിശീലകനായപ്പോൾ പ്രസാദിനോട് കോഹ്‌ലിയെ നാലാം നമ്പറിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു, വേണമെങ്കിൽ ഇനി ഇന്ത്യക്ക് അത് തുടരാം; ഉപദേശവുമായി രവി ശാസ്ത്രി

കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ലഭ്യതയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ 2023 ഏഷ്യാ കപ്പിനും 2023 ഏകദിന ലോകകപ്പിനും മുന്നോടിയായി മധ്യനിരയിൽ ടീം ഇന്ത്യ വലിയ ആശയക്കുഴപ്പം നേരിടുന്നു. ടീം മാനേജ്‌മെന്റ് സമീപകാലത്ത് മധ്യനിരയിൽ നിരവധി ഓപ്ഷനുകൾ പരീക്ഷിച്ചെങ്കിലും അവർക്ക് അനുയോജ്യമായ ഒരു കോമ്പിനേഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. സത്യം പറഞ്ഞാൽ 2019 ലോകകപ്പ് കാലത്ത് നിലനിന്നിരുന്ന അതെ ആശങ്കയും പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നു എന്ന് തന്നെ പറയാം.

2019 ലോകകപ്പിൽ വിരാട് കോഹ്‌ലിയെ നാലാം നമ്പറിൽ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് അന്നത്തെ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദുമായി താൻ ചാറ്റ് ചെയ്തതായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തി.

“വിരാട് നാലിൽ ബാറ്റ് ചെയ്യേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യും എന്നതായിരുന്നു ചോദ്യം, അങ്ങനെ വന്നാൽ അദ്ദേഹം ആദ്യം ബാറ്റ് ചെയ്യും ടീമിന് വേണ്ടി എന്നതായിരുന്നു അവസ്ഥ. നിങ്ങൾക്കറിയാമോ, ഞാൻ അതിനെക്കുറിച്ച് ചിന്തിച്ച സമയങ്ങളുണ്ട്. മുമ്പത്തെ രണ്ട് ലോകകപ്പുകളിൽ പോലും, 2019 ൽ ഞാൻ പരിശീലകനായിരിക്കുമ്പോൾ, ഞങ്ങളിലേക്ക് അങ്ങനെ ഒരു ചിന്ത കടന്നുവന്നിരുന്നു ”ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു. ടോപ്പ് ഓർഡർ പരാജയപ്പെടുകയാണെങ്കിൽ, ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ നാലാം നമ്പറിൽ കോഹ്‌ലിയെപ്പോലൊരു ബാറ്റർ ഉണ്ടാകുന്നത് നല്ലതാണെന്നും മുൻ കോച്ച് ചൂണ്ടിക്കാട്ടി.

“നിങ്ങൾക്കറിയാമോ, ടീം തകരുക ആളാണെങ്കിൽ കോഹ്‌ലി നാലാം നമ്പറിൽ ബാറ്റ് ചെയ്യണമായിരുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് മുന്നിൽ കണ്ടതാണ് അതൊക്കെ, വിരാട് കോഹ്‌ലിയുടെ റെക്കോർഡ് നോക്കുകയാണെങ്കിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്താൽ മതിയാകും” ശാസ്ത്രി പറഞ്ഞു. 42 മത്സരങ്ങളിൽ നിന്ന് 55.21 എന്ന മികച്ച ശരാശരിയിൽ 1767 റൺസും ഏഴ് സെഞ്ചുറികളും നേടിയ താരത്തിന് ഏകദിനത്തിൽ നാലാം നമ്പറിൽ മാന്യമായ ബാറ്റിംഗ് റെക്കോർഡ് ഉണ്ട്. എന്നിരുന്നാലും, വരാനിരിക്കുന്ന ടൂർണമെന്റുകളിൽ അദ്ദേഹം നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയില്ല.

അതേസമയം, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ഇന്ത്യ, ശ്രേയസ് അയ്യരെ നാലാം നമ്പറിൽ പരീക്ഷിച്ചു, മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, 20 മത്സരങ്ങളിലായി അദ്ദേഹം 47.35 ൽ 805 റൺസ് നേടി രണ്ട് സെഞ്ചുറികളും അഞ്ച് അർദ്ധസെഞ്ച്വറികളും നേടി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പുറം പരിക്കിനെത്തുടർന്ന് ലോകകപ്പ് ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാക്കി. ബാറ്റർ നിലവിൽ എൻസിഎയിൽ പുനരധിവാസത്തിന് വിധേയനാകുകയും ഏഷ്യാ കപ്പിനും ലോകകപ്പിനും ഫിറ്റ്നസ് ലഭിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു.