ഫൈനലാണെങ്കിൽ ജയിക്കുമോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഒറ്റ ഉത്തരം നൽകി, ഒന്ന് ആലോച്ചിച്ച് നോക്കുക അത്; പാഡി ആപ്റ്റൺ പറയുന്നു

2011 ലോകകപ്പിന് 10 മാസം മുമ്പ് ഇന്ത്യൻ ടീം ഒരിക്കലും ലോകകപ്പ് നേടാൻ പോകില്ലെന്നാണ് മാനേജ്‌മന്റ് വിശ്വസിച്ചതെന്ന് ഇന്ത്യയുടെ മെന്റൽ കണ്ടീഷനിംഗ് കോച്ച് പാഡി അപ്‌ടൺ വെളിപ്പെടുത്തി. ആ സമയത്തെ പ്രകടനം വെച്ചുനോക്കിയാൽ അങ്ങനെ ചിന്തിക്കാനേ തരം ഉണ്ടായിരുന്നൊള്ളു എന്നും ആപ്റ്റൺ പറഞ്ഞു.

പാഡി അപ്ടൺ വിശദീകരിച്ചു:

“2011 ലോകകപ്പ് ഫൈനലിന് 10 മാസം മുമ്പ് ഞങ്ങൾ ശ്രീലങ്കയിൽ ശ്രീലങ്കയെ കളിക്കാൻ തയ്യാറെടുക്കുകയായിരുന്നു, ഏഷ്യാ കപ്പ് ഫൈനലിന്റെ രാവിലെയാണ് ഗാരി കിർസ്റ്റൺ ചോദിച്ചത്, ഇത് ലോകകപ്പ് ഫൈനൽ ആണെങ്കിൽ നമ്മൾ ജയിക്കുമോ? ഞാനും ഗാരിയും എറിക് സിമ്മൺസും പറഞ്ഞു, ‘ഇല്ല, ലോകകപ്പ് ഫൈനൽ ജയിക്കാൻ നമ്മൾ തയ്യാറല്ല’.

“ഇന്ത്യയിലെ സാഹചര്യങ്ങളിൽ മുംബൈയുടെ ആരവങ്ങളിൽ സച്ചിൻ ടെണ്ടുൽക്കറുടെ അവസാന ലോകകപ്പ് മത്സരവും ആകുമെന്ന് അറിയാവുന്നത് ആയിരുന്നു . കളിക്കാരിൽ ആരെങ്കിലും അവരുടെ ജീവിതകാലം മുഴുവൻ കളിച്ചതിനേക്കാളും അല്ലെങ്കിൽ കളിക്കുന്നതിനേക്കാൾ ഉയർന്ന സമ്മർദ്ദം ആയിരുന്നു അന്ന്.”

2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ആത്യന്തികമായി വിജയിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഉച്ചകോടിയിൽ ശ്രീലങ്ക ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് ആതിഥേയർ കിരീടം ഉയർത്തിയത്.