ഒരു താരം കളി മതിയാക്കി കഴിയുമ്പോൾ അയാളുടെ ആരാധകർ ബാക്കിയുള്ള കളിക്കാരിൽ നിന്ന് ഒരാളെ തങ്ങളുടെ താരമായി കാണാൻ തുടങ്ങും, അങ്ങനെ കുറെ അധികം ആളുകൾ കരുതുന്ന താരമാണ് അവൻ

ഒന്നാം ഇന്നിങ്സിലെ കൂറ്റൻ സ്കോർ നേട്ടത്തിലൂടെ ഇന്ത്യക്കായി ഒരു ക്യാപ്റ്റൻറെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് ഇനി ഗില്ലിന്റെ പേരിൽ. ഒരുപക്ഷെ മൂന്നാം നമ്പറിൽ ഉൾപ്പടെ പെർഫോമൻസുകൾ മോശമായപ്പോൾ പ്രിൻസ് എന്ന് വിളിച്ചവർ തന്നെ കുന്നങ്കുളം പ്രിൻസ് ആക്കിയിരിന്നു ഗില്ലിനെ. പക്ഷെ ഫോം ഈസ്‌ ടെമ്പററി ക്ലാസ്സ്‌ ഈസ്‌ പെർമെനെന്റ് എന്ന് തെളീച്ചു കൊണ്ട് പുള്ളി തിരിച്ചു വന്നു.

പക്ഷെ കോഹ്‌ലിയോടും സച്ചിനോടുമൊക്കെ കമ്പയർ ചെയ്യപ്പെടണമെങ്കിൽ അത് ഇപ്പുറത്ത് ആരായാലും ഒരുപാട് പ്രൂവ് ചെയ്യാൻ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ രാഹുൽ ദ്രാവിഡ്‌ പറഞ്ഞ ഒരു കാര്യമാണ് ഗിൽ ഓർക്കേണ്ടത്. 20 ആം വയസ്സിൽ നല്ല കളിക്കാരനാണ് എന്നത് കൊണ്ട് 22 ആം വയസ്സിലും നിങ്ങൾ നല്ല കളിക്കാരൻ ആവണം എന്നില്ല എന്ന്. സ്ഥിര അധ്വാനം ഗില്ലിനെ മുന്നോട്ട് ജയിക്കുമെന്ന് കരുതാം.

ഹർഷ ബോഗ്ലെ പറയുന്ന ഒരു കാര്യമുണ്ട്. ഒരു താരം കളി മതിയാക്കി കഴിയുമ്പോൾ അയാളുടെ ആരാധകർ ബാക്കിയുള്ള കളിക്കാരിൽ നിന്ന് ഒരാളെ തങ്ങളുടെ താരമായി കാണാൻ തുടങ്ങുമെന്ന്. അങ്ങനെ കുറെ അധികം ആളുകൾ കരുതുന്ന താരമാണ് ഗിൽ.. ഇത് പ്രിവിലേജിനെക്കാളേറെ ഭാരമാണ് എന്ന് തോന്നിയിട്ടുണ്ട്.. 150 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം. ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഗില്ലിന് പറ്റട്ടെ…

Read more

എഴുത്ത്: മുഹ്‌സിൻ മുഹമ്മദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ