ലോക ക്രിക്കറ്റിലെ ഏറ്റവും മോശം റിവ്യൂ എടുത്ത ബംഗ്ലാദേശിന് എന്ത് സമ്മാനം നമ്മൾ കൊടുക്കും, ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ എടുത്ത് നാണംകെട്ട് ബംഗ്ലാദേശ്; വീഡിയോ

വെള്ളിയാഴ്ച മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വിചിത്രമായ ഡി.ആർ.എസ് കോളുകൾ എടുത്ത് ബംഗ്ലാദേശ് ട്രോളുകൾക്ക് ഇരയാകുകയാണ്.

48-ാം ഓവറിലെ അവസാന പന്തിൽ തസ്കിൻ അഹമ്മദ് എറിഞ്ഞ ഉജ്ജ്വല യോർക്കർ ആദിൽ റഷീദ് ബാറ്റിന്റെ ബാറ്റിന്റെ മധ്യഭാഗത്ത് തട്ടി. പന്ത് പാഡിനോട് ചേർന്ന് പോലും ആയിരുന്നില്ല. എന്നിരുന്നാലും, തമീം ഇഖ്ബാലും കൂട്ടരും റിവ്യൂ എടുക്കാൻ തീരുമാനിച്ചു.

ഓൺ-ഫീൽഡ് തീരുമാനം നിലനിന്നു, അതിനുശേഷം ധാരാളം ട്രോളുകളുമായി നെറ്റിസൺസ് കടുവകളെ വരവേറ്റു. “ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം LBW റിവ്യൂ കോൾ ചെയ്തതിന് ബംഗ്ലാദേശിന് എന്ത് സമ്മാനമാണ് ലഭിക്കുന്നത്?” ആരാധകരിൽ ഒരാൾ എഴുതി.