ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യൻ ടീം ഇപ്പോൾ ഓൾഡ് ട്രാഫോർഡിലാണ് ഉള്ളത്. 23 ന് തുടങ്ങുന്ന നാലാം ടെസ്റ്റിന് മുന്നേ ഇന്ത്യൻ താരങ്ങൾ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളുമായി സൗഹൃദ സന്ദർശനം നടത്തുകയും അതിലെ ചിത്രങ്ങൾ ഇപ്പോൾ വൻ തോതിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുണൈറ്റഡിന്റെ നിലവിലെ ഫോമിൽ വൻ വിമർശനമാണ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ നടത്തിയിരിക്കുന്നത്.
വലിയ ഫുട്ബോൾ ആരാധകനായ കുൽദീപ് യാദവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് താരത്തിന്റെ കമന്റ്. കുൽദീപ് എക്‌സിൽ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു.
Read more
എന്നാൽ ഇതിന് താഴെ കെവിൻ പീറ്റേഴ്‌സൺ യുണൈറ്റഡിന്റെ മോശം ഫോം ചൂണ്ടിക്കാട്ടി ‘മോശം ടീം’ എന്ന് കമന്റിട്ടു. എന്നിരുന്നാലും, ഇന്ത്യൻ സ്പിന്നർ ഇതിനെ സമർത്ഥമായി പ്രതിരോധിച്ചു, ‘വളരെ വളരെ നല്ല മനുഷ്യൻ, നിങ്ങളെപ്പോലെ തന്നെ’ എന്നായിരുന്നു കുൽദീപിന്റെ പ്രതികരണം.