കോഹ്‌ലിയെ കാത്ത് ഞങ്ങൾ ഒരു കെണിയൊരുക്കി, അവൻ ആ കെണിയിൽ വന്ന് വീഴുകയും ചെയ്തു; അയാൾക്ക് മുഴുവൻ അഭിനന്ദനവും; പരമ്പരയിലെ ട്വിസ്റ്റിനെ കുറിച്ച് ഡാനിയൽ വെട്ടോറി

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് കോച്ച് ഡാനിയൽ വെട്ടോറി ടോഡ് മർഫിയെ പ്രശംസിച്ചു. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ മെരുക്കിയ മർഫി തന്നെയാണ് ആദ്യ മൂന്ന് ടെസ്റ്റുകളിൽ നിന്നും തങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്നും വെട്ടോറി പറഞ്ഞു.

അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് തവണ കോഹ്‌ലിയെ പുറത്താക്കിയ മർഫി പരമ്പരയിൽ 21.81 ശരാശരിയിലാണ് പന്തെറിയുന്നത്. ആദ്യ പരമ്പരയിൽ തന്നെ കോഹ്‌ലിയെ പോലെ ലോകോത്തര ബാറ്റ്സ്മാനെ വിറപ്പിക്കാൻ പറ്റിയത് ചെറിയ കാര്യം അല്ലെന്നും എത്ര അഭിനന്ദിച്ചാലും മതിയാകിലെന്നും വെട്ടോറി പറഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിച്ച വെട്ടോറി, ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയെ ഇതിന് മുമ്പ് ആരും സ്റ്റമ്പ് ചെയ്തിട്ടില്ലതിനാൽ തന്നെ അതൊരു വലിയ നേട്ടമാണെന്നും പറയുന്നു. മർഫിയുടെ കഴിവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബൗളിംഗ് മറ്റ് രണ്ട് സ്പിന്നർമാരെ ഇൻഡോറിൽ എങ്ങനെ സ്‌ട്രൈക്ക് ചെയ്യാൻ അനുവദിച്ചുവെന്നും പറയുന്നു. പെർത്ത് നൗ ഉദ്ധരിച്ചത് പോലെ മുൻ ഇടംകൈയ്യൻ സ്പിന്നർ പറഞ്ഞു:

“ചുറ്റുമുള്ള എല്ലാവരെയും ആ വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിന്റെ സ്പെൽ അനുവദിച്ചു. ഡൽഹിയിൽ നടന്ന ആ ടെസ്റ്റ് മത്സരത്തിന് മുമ്പ് മർഫി പുറത്താകുന്നത് വരെ കോഹ്‌ലിയെ ആരും സ്റ്റമ്പ് ചെയ്തിട്ടില്ലായിരുന്നു എന്നും ശ്രദ്ധിക്കണം.”

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് യുവതാരം സുഗമമായി മാറിയെന്ന് മുൻ കിവി ക്യാപ്റ്റൻ അടിവരയിട്ടു. അവൻ തുടർന്നു:

“ആദ്യ പരമ്പരയിൽ തന്നെ ഇത്തരമൊരു നേട്ടം, അതും ഒട്ടും സുപരിചിതമല്ലാത്ത സാഹചര്യത്തിൽ അയാളാണ് കളി ഞങ്ങൾക്ക് അനുകൂലമാക്കിയത്”