കാത്തിരിക്കൂ, വലിയ കപ്പിത്താന്‍മാര്‍ സ്വന്തമാക്കിയ ആ ട്രോഫി കയ്യില്‍ പിടിച്ചുകൊണ്ടുള്ള മലയാളിത്തമുള്ള ചിരിക്കായി

 

‘Dream, Dream Dream
Dreams transform into thoughts
And thoughts result in action’

സ്വപ്നങ്ങള്‍ ചിന്തകളായി മാറി ചിന്തകള്‍ പ്രവര്‍ത്തികളായി രൂപാന്തരപ്പെടുകയാണ്. സഞ്ജു സാംസണ്‍ എന്ന മനുഷ്യന്റെ അഗ്‌നിചിറകുള്ള സ്വപ്നത്തിന്റെ സാക്ഷത്ക്കരണത്തിലേയ്ക്ക് ഇനിയും പരമാവധി ഇരുന്നൂറ്റി നാല്‍പത് ലീഗല്‍ ഡെലിവറികളുടെ ദൂരം മാത്രം…

അയാളുടെ സ്വപ്‌ത്തെ ഒരു വിഭൂതി പോലെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ജോസ് ബട്ട്ലറിങ്ങനെ നില്‍ക്കുമ്പോള്‍, പ്രതീക്ഷകള്‍ ഏറെയാണ്. വോണും ധോണിയും, ഗംഭീറും, രോഹിത്തുമൊക്കെ അടങ്ങുന്ന വലിയ കപ്പിത്താന്‍മാര്‍ സ്വന്തമാക്കിയ ആ ട്രോഫി കയ്യില്‍ പിടിച്ചുകൊണ്ടുള്ള അവന്റെ മലയാളിത്തമുള്ള ചിരിക്കായി.

ലാര്‍വയൊരു പിങ്ക് വര്‍ണ്ണമുള്ള ചിത്രശലഭമായി പറന്നുയുരുന്ന മെറ്റാമോര്‍ഫോസിസിനായി…. പ്രതീക്ഷയോടെ കാത്തിരിക്കാം.. ഞായറാഴ്ച്ച രാത്രിവരെ..