ലോക ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ പിന്‍ഗാമി, അത് ബാബറാണ്!

മുഹമ്മദ് ഫവാസ്

He has a statement, ടി20യിലും ഏകദിനത്തിലും തന്റേതായ മുദ്ര പതിപ്പിച്ച ബാബര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ Groove ലേക്ക് പൂര്‍ണ്ണമായി എത്തിയിരുന്നില്ല. പക്ഷെ 2022 ഓടെ ബാബര്‍ ടെസ്റ്റിലും പൂര്‍ണ്ണതയിലേക്കെത്തുകയാണ്, അതിന്റെ മകുടോദാഹരണമാണ് ഇന്നലത്തെ ഇന്നിംഗ്‌സ്.

85 / 7 എന്ന നിലയില്‍ 100 കടക്കുമോ എന്നിടത്ത് നിന്നും വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ത്തത് 133 റണ്‍സ്. എല്ലാ ബാറ്റ്‌സ്മാന്‍മാരും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണപ്പോള്‍ ഒരൊറ്റ മിസ്റ്റേക്ക് പോലും ഇല്ലാത്ത ഇന്നിംഗ്‌സ്. ഒന്‍പതാം വിക്കറ്റ് പോകുമ്പോള്‍ ബോര്‍ഡില്‍ 148 റ്ണ്‍സാണ്.

സാധാരണ എല്ലാ ബാറ്റ്‌സ്മാന്‍മാരും Counter attack ചെയ്യും. പക്ഷെ പത്താമനായ തന്റെ പാര്‍ട്ട്‌നറെ ട്രസ്റ്റ് ചെയ്ത് Riskless ക്രിക്കറ്റ് കളിച്ച് അവസാന വിക്കറ്റില്‍ നേടിയത് 70 റണ്‍സ്. ഈ സിറ്റ്വേഷനിലും പക്വത കൈവിടാത്തൊരു ഇന്നിംഗ്‌സ് ഏല്ലാര്‍ക്കും സാധിക്കുന്ന ഒന്നല്ല.

ഈ ഇന്നിംഗ്‌സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സും തികച്ചു. ലോക ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പിന്‍ഗാമി, അത് ബാബറാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍