" വിരാട് കോഹ്ലി ആ ഒരു കാര്യത്തിൽ കേമനാണ്, എന്നാൽ രോഹിത് അങ്ങനെയല്ല": വരുൺ ചക്രവർത്തി

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ. ടി 20, ടെസ്റ്റ് എന്നിവയിൽ നിന്ന് വിരമിച്ച താരങ്ങൾ ഏകദിനത്തിൽ മാത്രമാകും ഇനി കളിക്കുക. വര്ഷങ്ങളോളം ഇരു താരങ്ങളും ഇന്ത്യക്കായി ചെയ്യ്ത മികച്ച പ്രകടനങ്ങളെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് സ്പിൻ ബോളർ വരുൺ ചക്രവർത്തി.

വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ:

” വിരാട് കോഹ്‍ലി ഒരു മികച്ച നായകനാണ്. 2021ലെ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരമാണ് എനിക്ക് ഓർമ വരുന്നത്. ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ഷഹീൻ ഷാ അഫ്രീദിയാണ്. വിരാട് കോഹ്‍ലി ക്രീസിലുണ്ട്. അഫ്രീദിയെ സ്റ്റെപ് ഔട്ട് ചെയ്ത് വിരാട് ഒരു സിക്സർ നേടി. അത് എല്ലാവർക്കും പ്രോത്സാഹനമായിരുന്നു”

വരുൺ ചക്രവർത്തി തുടർന്നു:

Read more

” വിരാട് കോഹ്‍ലി വ്യത്യസ്തനായ ഒരു താരമാണ്. പ്രത്യേകിച്ചും വിരാടിന് എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയും. എപ്പോഴൊക്കെ വിരാടുമായി സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഒരുപാട് പ്രോത്സാഹനം നൽകുന്ന വാക്കുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ രോഹിത് ശർമ തന്ത്രശാലിയാണ്. വിരാടും രോഹിത്തും വ്യത്യസ്തരാണ്” വരുൺ ചക്രവർത്തി പറഞ്ഞു.