ഐപിഎൽ 2026 സീസണിൽ 15-കാരനായ വൈഭവ് സൂര്യവൻഷി നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ ബാറ്റിംഗിലൂടെ അഞ്ച് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ കൗമാരതാരം ചരിത്രം കുറിച്ചത്.
സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ: സീസണിലെ മികച്ച സ്ട്രൈക്ക് റേറ്റിനുള്ള പുരസ്കാരം. എമർജിംഗ് പ്ലെയർ ഓഫ് ദ സീസൺ: ഈ വർഷത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം. സൂപ്പർ സിക്സസ് ഓഫ് ദ സീസൺ: ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരത്തിനുള്ള പുരസ്കാരം. എം.വി.പി (MVP) അവാർഡ്: ടൂർണമെന്റിലെ ഏറ്റവും മൂല്യവാനായ താരത്തിനുള്ള അവാർഡും വൈഭവ് സ്വന്തമാക്കി. അഞ്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ 15-കാരന്റെ ബാറ്റിംഗ് വിസ്മയത്തെ പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ലളിത് മോദി.
Read more
‘ഞാൻ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അവന് ടി20യിൽ 200 റൺസ് നേടും, എനിക്ക് അവനോട് പറയാനുള്ളത് ഒന്ന് മാത്രമാണ്. പണം തലയ്ക്ക് പിടിക്കാൻ അനുവദിക്കരുത്. നീ ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഒന്നാം നമ്പർ സൂപ്പർസ്റ്റാറാകും’,മോദി പറഞ്ഞു.







