ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം; കെ എൽ രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

ഐപിഎൽ 2026 സീസണിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തിരഞ്ഞെടുത്തത് ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ രാഹുലിനെയാണ്. പഞ്ചാബ് കിങ്‌സിനെതിരെ 67 പന്തിൽ 152 റൺസാണ് രാഹുൽ പുറത്താകാതെ നേടിയത്.

16 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെട്ട ഈ ഇന്നിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും, ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണ്. എന്നിരുന്നാലും, രാഹുലിന്റെ ഈ മികച്ച പ്രകടനത്തിന് ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

Read more

സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത് ലക്നൗ സൂപ്പർ ജയന്റ്‌സ് താരം മൊഹ്‌സിൻ ഖാനെയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (KKR) നാല് ഓവറിൽ 23 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയതാണ് താരത്തെ മികച്ച ബൗളറാക്കിയത്. എന്നാൽ, ഈ മികച്ച പ്രകടനത്തിന് ശേഷവും ലക്നൗവിന് സൂപ്പർ ഓവറിൽ തോൽവി നേരിടേണ്ടി വന്നു.