അത് വരെ എറിഞ്ഞ ബോളുകളും എടുത്ത വിക്കറ്റുകളും എല്ലാം ആ മൂന്ന് ബോളില്‍ ഇല്ലാതായി

കൃഷ്ണദാസ്

പ്രസിദ്ധ് കൃഷ്ണ, അതെ രണ്ട് ദിവസം മുന്‍പ് എല്ലാവരും പരിഹസിച്ച അതെ പ്രസിദ്ധ്. ഒരു മോശം ദിവസം വന്നപ്പോള്‍ അവനു നാലുപാടും നിന്നും വിമര്‍ശനങ്ങളായിരുന്നു. അത് വരെ എറിഞ്ഞ ബോളുകളും എടുത്ത വിക്കറ്റുകളും എല്ലാം ആ മൂന്ന് ബോളില്‍ ഇല്ലാതായി.

നല്ലൊരു ബൗളേറെ കൊണ്ട് എറിയിച്ചിരുന്നേല്‍…. ഹര്‍ഷല്‍ പട്ടേല്‍ നെ പോലൊരു ബോളര്‍ ഉണ്ടായിരുന്നേല്‍… എറിയാന്‍ അറിയാത്ത ഇവനെയൊക്കെ.. ആരോപണങ്ങള്‍ക്ക് ഒരു പഞ്ഞവും വന്നില്ല.

അന്നും ഇന്നും പറയുന്നു, Every player has good and bad day. നിങ്ങള്‍ ഒരു കളിക്കാരന്റെ കഴിവില്‍ വിശ്വസിക്കുന്നു എങ്കില്‍ അവനെ പൂര്‍ണമായും വിശ്വസിക്കണം.

അവന്റെ ഉയര്‍ച്ചയില്‍ കയ്യടിക്കുന്നതോടൊപ്പം അവന്റെ വീഴ്ചയില്‍ കൈ കൊടുക്കുക. അവന്‍ തിരിച്ചു വരും. സഞ്ജു ചെയ്തതും അത് തന്നെയാണ്. Well answered young man…

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍