ടീം അംഗങ്ങള്‍ മൈതാനത്തിലേക്ക് ഓടുന്നു, അവരുടെ തലയ്ക്കുമുകളിലൂടെ പന്ത് ഗാലറിയില്‍ എത്തുന്നു, രോമാഞ്ചം!

അണ്ടര്‍-19 ലോക കപ്പില്‍ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയ ഷോട്ട് കണ്ടപ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് പുറകിലേയ്ക്ക് പോയി.2011 ലോക കപ്പ് ഫൈനലില്‍ ധോനി നേടിയ സിക്‌സര്‍ ഓര്‍മ്മവന്നു.

ദിനേഷ് ബാണയുടെ സിക്‌സര്‍ ഒരു അവിസ്മരണീയ കാഴ്ച്ച തന്നെയായിരുന്നു. ലോങ്ങ്-ഓണിലൂടെയുള്ള ഹിറ്റ്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ മൈതാനത്തിലേക്ക് ഓടുന്നു. അവരുടെ തലയ്ക്കുമുകളിലൂടെ പന്ത് ഗാലറിയില്‍ എത്തുന്നു! രോമാഞ്ചം!

അഞ്ച് കൗമാര ലോകകപ്പുകള്‍ എന്നത് നിസ്സാര നേട്ടമല്ല. ഇന്ത്യയുടെ ജൂനിയര്‍ തലം എത്ര ശക്തമാണെന്ന് വിളിച്ചോതുന്ന നേട്ടം. ഭാവി ശോഭനമാണ്.