തനി തങ്കം പോലെ രണ്ടോവറുകള്‍, അയാളുടെ സ്‌പെല്‍ അവസാനിക്കുമ്പോള്‍ ചെന്നൈയുടെ സാദ്ധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിരുന്നു

മിഡില്‍ ഓവറുകളില്‍ രാജസ്ഥാന്‍ ബോളര്‍മാരെ കടന്നാക്രമിച്ചു ചെന്നൈ മത്സരത്തിലേക്ക് തിരിച്ചുവരവിന് ശ്രമിക്കവേ സഞ്ജു സാംസണ്‍ വീണ്ടും സന്ദീപ് ശര്‍മയെ പന്തേല്‍പിക്കുന്നു. തനി തങ്കം പോലെ രണ്ടോവറുകള്‍.. സന്ദീപിന്റെ സ്‌പെല്‍ അവസാനിക്കുമ്പോള്‍ ചെന്നൈയുടെ സാദ്ധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിരുന്നു.

പഞ്ചാബില്‍ കളിക്കുന്ന കാലത്തെ പവര്‍ പ്ലെയില്‍ സ്വിംഗ് ബോളിംഗ് മികവ് കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും അങ്ങേയറ്റം അണ്ടര്‍റേറ്റഡ് ആയാണ് അയാളുടെ കരിയര്‍ മുന്നോട്ട് പോയത്. ഈ സീസണിന് മുമ്പ് ഓക്ഷനില്‍ അണ്‍സോള്‍ഡ് ആയ ശേഷം ഇഞ്ചുറി റീപ്ലെസ്‌മെന്റ് ആയി കിട്ടിയ അവസരത്തില്‍ അയാള്‍ തന്റെ മൂല്യം തെളിയിക്കുകയാണ്.

നിലവില്‍ ഡെത്ത് ഓവറുകള്‍ അടക്കം ഇന്നിംഗ്‌സിന്റെ ഏതൊരു ഘട്ടത്തിലും ക്യാപ്റ്റന് പന്തെല്‍പിക്കാവുന്ന വിശ്വസ്തനായി മാറിയിരിക്കുന്നു. ആദ്യ ഇന്നിംഗ്സില്‍ ജയ്‌സ്വാളിന്റെയും ദ്രുവലിന്റെയും ഇന്നിംഗ്‌സുകളുടെ കരുത്തില്‍ ജയ്പൂരിലെ റെക്കോര്‍ഡ് സ്‌കോര്‍ കുറിച്ച രാജസ്ഥാന്‍ സാംപയുടെയുടെയും അശ്വിന്റെയും കുല്‍ദീപിന്റെയും ബൗളിംഗ് മികവിലാണ് ചെന്നൈ ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കുന്നത്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവില്‍ ഈ സീസണില്‍ രണ്ടാം തവണയും സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ റോയല്‍സിന് മുന്നില്‍ കീഴടങ്ങുന്ന കാഴ്ച്ച.

എഴുത്ത്: മുസ്തഫ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍