വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപണർ യശസ്‌വി ജയ്‌സ്വാളിനു ഏഴാം ടെസ്റ്റ് സെഞ്ച്വറി. 173 പന്തിൽ 253 റൺസ് നേടി താരം ഇപ്പോഴും ക്രീസിലുണ്ട്. കൂടാതെ സായി സുദർശനും 87 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. കൂടാതെ ഓപണർ കെ എൽ രാഹുൽ 38 റൺസ് നേടി മടങ്ങി.
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 318 റൺസിന് 2 വിക്കറ്റ് നഷ്ടം എന്ന നിലയിലാണ്. ജയ്‌സ്വാളിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ.
” ഓരോ ദിവസം കഴിയുന്തോറും അവൻ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണ്. അവൻറെ റൺസടിക്കാനുള്ള ദാഹത്തെ കുറിച്ചും ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന രീതിയെക്കുറിച്ചും നമ്മൾ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നല്ല തുടക്കം ലഭിച്ചെങ്കിലും അവന് അത് വലിയ സ്‌കോറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ അവൻ വലിയ സ്‌കോർ നേടാനുറച്ച് തന്നെയാണ് ക്രീസിലെത്തിയത്.
ഇത്രയും ചെറിയ കരിയറിൽ ഒരിക്കൽ പോലും അവൻ അവസരങ്ങൾ നഷ്ടമാക്കിയിട്ടില്ല. ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ജയ്‌സ്വാളിനെ പുറത്താക്കുക ബുദ്ധിമുട്ടാണ്. ഈ ടെസ്റ്റിൽ ഇപ്പോൾ തന്നെ അവൻ 173 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. രണ്ടാം ദിനം ക്രീസിലിറങ്ങുമ്പോൾ ഡബിൾ സെഞ്ച്വറിയായിരിക്കും അവൻറെ ആദ്യ ലക്ഷ്യമെങ്കിലും കരിയറിലാദ്യമായി ട്രിപ്പിൾ സെഞ്ച്വറി അടിക്കാനുള്ള സുവർണാവസരവും അവൻറെ മുന്നിലുണ്ട്. അത് അവൻ നഷ്ടമാക്കില്ലെന്നാണ് കരുതുന്നത്,’ അനിൽ കുംബ്ലെ ജിയോ ഹോട്സ്റ്റാറിൽ പറഞ്ഞു.
Read more
ഈ ടെസ്റ്റ് മത്സരം കൂടെ ഇന്ത്യ വിജയിച്ചാൽ പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.







