ആ വർഷം മാത്രം നോക്കിയാൽ മനസിലാകും ധോണിയുടെ റേഞ്ച് , മറ്റൊരു നായകനും അയാളെ പോലെ പറ്റില്ല എന്നത് വ്യക്തമാണ്; ധോണിയെ പുകഴ്ത്തി സുനിൽ ഗവാസ്‌ക്കർ

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിയുടെ സമ്മർദത്തിൻകീഴിൽ ഉയരാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നതെന്ന് സുനിൽ ഗവാസ്‌കർ പറയുന്നു. രണ്ട് വർഷത്തെ സസ്പെൻഷനുശേഷം സിഎസ്‌കെ വന്നിട്ടും 2018ൽ ഐപിഎൽ ട്രോഫി നേടിയതിന് മുൻ ക്രിക്കറ്റ് താരം ധോണിയെ പ്രശംസിച്ചു. 30-ലധികം താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിന് ധോണിയുടെ നേതൃത്വത്തിലുള്ള സിഎസ്‌കെയും പരിഹസിക്കപ്പെട്ടു. എന്നാൽ എല്ലാ ഊഹങ്ങൾക്കും സംശയങ്ങളെയും കാറ്റിൽപറത്തി ധോണിയുടെ ചെന്നൈ ആ വർഷം കിരീടവുമായിട്ടാണ് മടങ്ങിയത്.

“സി‌എസ്‌കെ തിരിച്ചെത്തി ഐ‌പി‌എൽ ട്രോഫി നേടിയപ്പോൾ, അത് തികച്ചും അതിശയകരമായിരുന്നു, കാരണം രണ്ട് വർഷമായി ടീം ഒരുമിച്ചില്ല, അവർ വ്യത്യസ്ത ഫ്രാഞ്ചൈസികളിലേക്ക് മാറി. എന്നാൽ തിരിച്ചെത്തി അവർ അദ്ഭുതകരമായ വിജയം സ്വന്തമാക്കി.”

വിളക്കിനുശേഷം തിരികെ എത്തിയ ചെന്നൈ തിരികെയെത്തിയപ്പോൾ ആ വര്ഷം ടീമിനായി ഓരോ മാച്ച് വിന്നേഴ്സ് ഉയർന്നുവന്നു. ആ വര്ഷം ധോണി എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോയ രീതിയെ പ്രശംസിക്കാതെ പറ്റില്ല.

“വിളക്കിനുശേഷം പല കോണിൽ നിന്ന് ചിന്നി ചിതറിയ താരങ്ങൾ എത്തിയപ്പോൾ അയാൾ അവരെ നയിച്ച രീതി മറ്റാരിലും അതുപോലെ ഒന്ന് കണ്ടിട്ടില്ല. ഈ ധോണി സ്റ്റൈൽ രീതിയാണ് അയാളെ വ്യത്യസ്തനാക്കുന്നത് എന്ന് പറയാതിരിക്കൻ സാധിക്കില്ല ”ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ പറഞ്ഞു.