നേരിടേണ്ടത് മോര്‍ക്കലിനേയും സ്‌റ്റെയ്‌നേയുമൊക്കെ ; ടീമില്‍ പലരും തുടക്കക്കാര്‍, സച്ചിന്റെ പകരക്കാരനായ കോഹ്ലി അടിച്ചുതകര്‍ത്തു

ശ്രീലങ്കയ്്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരിയറിലെ 100 ാം ടെസ്റ്റ് കളിക്കാനിറങ്ങുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് അഭിനന്ദന പ്രവാഹമാണ്. വിരാട് കോഹ്ലിയുടെ കരിയറിലെ നാഴികക്കല്ലായി മാറാന്‍ പോകുന്ന മത്സരം രോഹിതിന്റെ ക്യാപ്റ്റനായുള്ള ടെസ്റ്റിലെ അരങ്ങേറ്റം കൂടിയാണ്. ഇന്ത്യയൂടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുന്ന താരത്തിന്റെ തനിക്കിഷ്ടപ്പെട്ട ഇന്നിംഗ്‌സുകള്‍ തിരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

2018 /19 ല്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയതാണ് രോഹിതിന്റെ ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മ. നായകനായി 2018 ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതാണ് നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മയെന്ന് രോഹിത് പറയുന്നു. ബാറ്റ് കൊണ്ടുള്ള വിരാട്‌കോഹ്ലിയുടെ പൊട്ടിത്തെറയില്‍ 2013 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടത്തിയ പ്രകടനമാണ് രോഹിത് ഓര്‍ത്തെടുക്കുന്നത്. അന്ന് ദക്ഷിണാഫ്രിക്കയില്‍ കളിക്കാനെത്തിയ പലരും തുടക്കക്കാരായിരുന്നു. മോര്‍ക്കലിനെയും സ്‌റ്റെയ്‌നെയും പോലെയുള്ള താരങ്ങളെയായിരുന്നു നേരിടേണ്ടിയിരുന്നത്. പക്ഷേ വിരാട് കോ്ഹ്ലി അടിച്ചു തകര്‍ത്തു. ഒരിന്നിംഗ്‌സില്‍ അല്ല രണ്ട് ഇന്നിംഗ്‌സിലും. കോഹ്ലിയുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ അതിനെ വെല്ലുന്ന ഇന്നിംഗ്‌സായിരുന്നു പെര്‍ത്തില്‍ കോഹ്ലി നടത്തിയതെന്ന് രോഹിത് പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ ആ മത്സരത്തില്‍ കോ്ഹ്ലി ആദ്യ ഇന്നിംഗ്‌സില്‍ 119 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 96 റണ്‍സും എടുത്തു. രണ്ടു ടീമും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അവസാന ദിവസം ഇന്ത്യ മറികടക്കുകയും ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയൂടെ ആദ്യ മത്സരമായിരുന്നു ഇത്്. അദ്ദേഹത്തിന്റെ സ്ഥാനമായ നാലാം നമ്പറിലായിരുന്നു വിരാട്‌കോഹ്ലി അ്ന്ന് ബാറ്റിംഗിന് ഇറങ്ങിയത്.

കപിലും സച്ചിനുമെല്ലാം ഉള്‍പ്പെടുന്ന 100 ടെസ്റ്റ് മത്സരങ്ങളുടെ ക്ലബ്ബിലെ 12 ാമത്തെ ഇന്ത്യന്‍ താരമാണ് വിരാട്‌കോഹ്ലി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ സമ്പൂര്‍ണ്ണ പരാജയം അറിഞ്ഞതിന് പിന്നാലെ വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. പകരമായിട്ടാണ് രോഹിത് ശര്‍മ്മ ഇന്ത്യയൂടെ നായകസ്ഥാനം ഏറ്റെടുത്തത്.