അവന്റെ കാലം അവസാനിച്ചു എന്ന് കരുതിയവർ ലജ്ജിച്ച് തല താഴ്ത്തി, അതിനും വയ്യെങ്കിൽ വല്ല കുണ്ടിലും പോയി ഒളിക്കുക

അലസതക്കും ഒരു വശ്യ സൗന്ദര്യവും ശോഭയും ഉണ്ടെന്നു തെളിയിക്കുന്നതാണ്‌ രോഹിത് ശർമയുടെ ബാറ്റിംഗ്. ഇന്ത്യൻ ക്യാപറ്റൻ വിരാട്’കോഹ്ലി ബാറ്റിങ്ങിന് വരുമ്പോൾ ഉള്ള ആവേശവും വിശ്വാസവും വേഗവുമല്ല രോഹിത് വരുമ്പോൾ നമ്മുക്ക് തോന്നുന്നത്, അവിടെ അലസതയെന്നു തോന്നിപ്പിക്കുന്ന ശരീര ചലനങ്ങൾ കൊണ്ട് മന്ദഗതിയിൽ സാവധാനത്തിൽ കാര്യങ്ങളെ നേരിടുന്ന ഒരു ബാറ്സ്മാനാണ് രോഹിത്. എന്നാൽ 70 പന്ത് ക്രീസിൽ പിടിച്ചു നിന്നാൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്സ്മാനും രോഹിത് ശർമയാണ്.

തന്റെ അസാധാരണമായ കഴിവ് കൊണ്ട് രോഹിതിന്റെ ബാറ്റിംഗ് കാണുമ്പോൾ ബാക്കിയുള്ള ബാറ്സ്മാന്മാരെക്കാളും ഒരു സെക്കന്റ് അധികം കിട്ടുന്നുണ്ടെന്ന് തോന്നും അതുകൊണ്ടാണ് 90 മൈലിനുമുകളിൽ പന്ത് എറിയുന്ന ലോക്കി ഫെർഗുസൺന്റെയും മിച്ചൽ സ്റ്റാർകിന്റെയും ഷോർട് പിച്ച് പന്തുകളെ സ്‌ക്വയർ ലെഗ്ഗിനും മിഡ് വിക്കറ്റിനു ഇടയിൽ കൂടെ പുള്ള് ചെയ്യാനും പാറ്റ് കുമ്മിൻസിനെ കവറിന് മുകളിൽ കൂടെ സിക്സ് പായിക്കാനും കഴിയുന്നത് .

അയാളുടെ പേര് പറയുമ്പോൾ ക്രിക്കറ്റ് ആരാധകർ അതോടൊപ്പം ചേർത്ത് അയാളിലെ അലസത പലപ്പോഴും പലരും പറയാറുണ്ട്. പലപ്പോഴും ക്രീസിൽ അലസനായി നിൽക്കുന്ന രോഹിത് അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ആ പന്ത് ഒരുപക്ഷെ അയാൾക്ക് നല്ല ഷോട്ട് കളിക്കാൻ പറ്റുന്നത് ആയിരിക്കും, എന്നാൽ അലസത കൊണ്ട് രോഹിത് അത് നശിപ്പിക്കും. എന്ത് തന്നെ ആയാലും  സമീപനം മാറ്റി നിർത്തിയാൽ അയാൾ ഫോമിൽ ആണെങ്കിൽ അത് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച്ച തന്നെ ആയിരിക്കും..

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഇറങ്ങുന്നതിന് മുമ്പ് അയാളുടെ ഫോം എല്ലാവരും സംശയിച്ചിരുന്നു. എന്നാൽ തന്റെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതെ ഉള്ളു എന്ന രീതിയിൽ അയാൾ ഇന്ന് നേടിയ സെഞ്ച്വറി ഒരു ഓർമപ്പെടുത്തലാണ്.  ഇപ്പോൾ ഇന്ത്യയുടെ ബാറ്റിംഗ് നിര തകരുമ്പോൾ അവരെ രക്ഷിക്കാൻ അയാൾ തന്നെ വേണ്ടി വന്നു എന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Read more

ഒരിക്കലും അയാളെ ആരും എഴുതി തള്ളരുത്, കാരണം അയാൾ തിരിച്ചുവരാവുകളുടെ രാജാവാണ്.