മെസിയെ കളിയാക്കിയവർ ഫുട്‍ബോളിനെ അപമാനിക്കുന്നു, പി.എസ്.ജി ഒരു ക്ലബല്ല; മെസിയെ കൂവിയവരെ വിമർശിച്ച് ഇതിഹാസം

ലയണൽ മെസ്സിയെ ചീത്തവിളിച്ചതിനും കൂവിയതിനും പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ആരാധകർക്കെതിരെ ഇമ്മാനുവൽ പെറ്റിറ്റ്. ഇത് ഫുട്ബോളിനെ അപമാനിക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് പി.എസ്.ജി വിടണമെന്നും അദ്ദേഹം മെസിയോട് അഭ്യർത്ഥിച്ചു.

യുവേഫ ചാമ്പ്യൻസ് ലീഗിലെ മെസിയുടെ പ്രകടനത്തിൽ അതൃപ്തരായ പിഎസ്ജി ആരാധകർ അദ്ദേഹത്തിനെതിരെ തിരിയുക ആയിരുന്നു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് പുറത്തായപ്പോൾ അദ്ദേഹം പരിഹാസത്തിന് വിധേയനായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലെ മെസിയുടെ പ്രകടനത്തിൽ അതൃപ്തരായ പിഎസ്ജി ആരാധകർ കഴിഞ്ഞ വാരാന്ത്യത്തിൽ മെസിക്കെതിരെ ആക്രോശിച്ചിരുന്നു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് തോറ്റപ്പോഴും അദ്ദേഹത്തിനെ കളിയാക്കിയിരുന്നു.

ടിഎൻടി സ്‌പോർട്‌സിനോട് സംസാരിച്ച പെറ്റിറ്റ്, മെസ്സിയെ കളിയാക്കിയ PSG ആരാധകർ ഫുട്‌ബോളിനെ അപമാനിക്കുകയാണെന്ന് അവകാശപ്പെട്ടു. മുൻ ബാഴ്‌സലോണ താരം ഫ്രഞ്ച് ക്ലബ് വിടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു:

“മെസിയെ കളിയാക്കുന്നത് ഫുട്ബോളിനെ അപമാനിക്കലാണ്. അയാൾ ആ ടീമിൽ നിന്ന് പുറത്തുപോകണം. പിഎസ്ജി ഒരു ഫുട്ബോൾ ക്ലബ് പോലുമല്ല.”