അയാളുടെ കഴിവിനെ സംശയിക്കുന്നവര്‍ ഇനിയും പരിഹസിച്ചോളൂ, പക്ഷേ എത്ര താഴ്ത്തി കെട്ടാന്‍ നോക്കിയാലും ഉയര്‍ത്തെണീറ്റ ചരിത്രമേ അയാള്‍ക്കുള്ളു

ജോസിന്‍ റോയ്

വിരാമമിട്ടത് 3 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന്.. ഇന്‍ഡോറിലെ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരിയറിലെ 30th സെഞ്ചുറി.. ഒരുവശത്ത് ഇന്ത്യയുടെ തുടര്‍വിജയങ്ങളും കൊഹ്ലിയുടെ തിരിച്ചുവരവും ഗില്ലിന്റെ ബാറ്റിങ്ങും സിറാജിന്റെ ബൗളിംഗുമെല്ലാം സന്തോഷം തരുന്നതാണെങ്കിലും ആ കൂട്ടത്തില്‍ ഒഴിഞ്ഞു നിന്നത് 3 വര്‍ഷമായി കാത്തിരുന്ന ആ മനുഷ്യന്റെ സെഞ്ചുറി തന്നെയായിരുന്നു..

പരിക്ക് മാറി തിരിച്ചെത്തി നല്ല നല്ല ഇന്നിങ്സുകള്‍ ഒരുപാട് കളിച്ചിട്ടുണ്ടെങ്കിലും ഒരു സെഞ്ചുറി എന്നത് മാത്രം മാറി നിന്നു.. ഇന്നലെ രോഹിത് ഏകദിന ക്രിക്കറ്റില്‍ ഓപ്പണര്‍ ആയി തുടങ്ങിയതിന്റെ 10th വാര്‍ഷികത്തില്‍ തന്നെ ഇങ്ങനെയൊരു ഇന്നിംഗ്‌സ്.. അതും തീര്‍ത്തും ആത്മവിശ്വാസത്തോടെ തന്നെ.. കളിച്ച ഓരോ ഷോര്‍ട്ടും ഒന്നിനൊന്ന് മെച്ചം..!

മറ്റൊരു വലിയ ഇന്നിംഗ്‌സ് പ്രതീക്ഷിച്ചു നിന്നപ്പോള്‍ ഔട്ട് ആയി എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നലത്തെ ഇന്നിംഗ്സില്‍ പൂര്‍ണ്ണമായും തൃപ്തനാണ്.. അതേപോലെ തന്നെ ഫീല്‍ഡിങ്ങിലും തിളങ്ങിയ ദിവസമായിരുന്നു രോഹിതിന് ഇന്നത്തേത്. രണ്ട് എണ്ണം പറഞ്ഞ ക്യാച്ചുകള്‍ കാണുകയും ചെയ്തു. എല്ലാം കൊണ്ടും ഒരു ഹിറ്റ്മാന്‍ ഡേ ആയിരുന്നു ഇന്നലത്തെ ദിവസം.

ഫാന്‍സുകാര്‍ കാത്തിരുന്ന ഈ ദിവസം. സെഞ്ചുറി നേട്ടത്തില്‍ പോണ്ടിംഗിന് ഒപ്പം എത്തി എന്നത് മറ്റൊരു നാഴികകല്ലും.. ഹിറ്റ്മാന്റെ ഫോമിനെ സംശയിക്കുന്നവര്‍ ഇനിയും പരിഹസിച്ചോളൂ. നിങ്ങളുടെ പരിഹാസങ്ങള്‍ ആണ് അദ്ദേഹത്തിന് പ്രചോദനം. എത്ര താഴ്ത്തി കെട്ടാന്‍ നോക്കിയാലും ഉയര്‍ത്തെണീറ്റ ചരിത്രമേ അയാള്‍ക് ഉള്ളു. കാരണം അദ്ദേഹത്തിന്റെ പേര്.. രോഹിത് ഗുരുനാഥ് ശര്‍മ്മ..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍