ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ഓപണർ അഭിഷേക് ശർമ്മയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.
പരമ്പര നേടുന്ന ടീമിന് വമ്പൻ സർപ്രൈസാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ജേതാക്കൾക്കുള്ള ട്രോഫി സാധാരണ ട്രോഫിയല്ല മറിച്ച്, നേരിയ കാപ്പിയും മെറൂണും നിറത്തിൽ വരുന്ന ഈ ട്രോഫി മരവും ലെതറും ഉപയോഗിച്ച് നിർമിച്ചതാണ്. ഈ മരവും ലെതറിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
ആദ്യ മത്സരത്തിന്റെ ടോസിന് മുമ്പ് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്കാണ് ട്രോഫിയുടെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞത്. പുനരുപയോഗിച്ച ക്രിക്കറ്റ് ബാറ്റുകളും പന്തുകളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. കാണികളെ ആകർഷിക്കുന്ന തരത്തിലാണ് ട്രോഫി രൂപകൽപ്പന ചെയ്ത് അലങ്കരിച്ചത്. ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്നുണ്ട് ഈ ട്രോഫി.







