ചെന്നൈ ക്യാമ്പിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല, വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ഇഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയുള്ള പ്രകടനങ്ങൾ കാഴ്ചവെച്ച ടീമാണ് ചെന്നൈ. ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്താതെ താരങ്ങളെ നിലനിർത്തുന്ന രീതിയാണ് ചെന്നൈ വർഷങ്ങളായി അവലംബിക്കുന്നത്. അതിനാൽ തന്നെ താരങ്ങളും മാനേജ്മെന്റും തമ്മിൽ വലിയ അടുപ്പമാണ് ചെന്നൈ ടീമിൽ ഉള്ളത്. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ലെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ക്യാമ്പിലെ വാർത്തകൾ അത്ര ശുഭകരമല്ലെന്ന് പറയുകയാണ് ആക്ഷ ചോപ്ര . രവീന്ദ്ര ജഡേജയും, അമ്പാട്ടി റായിഡുവും ഒകെ ഉൾപ്പെടുന്ന പല വാർത്തകളും ഇതിനെ ഊട്ടിഉറപ്പിക്കുന്നതായിട്ടും ചോപ്ര പറഞ്ഞു.

ക്യാപ്റ്റൻസി വിഷയത്തിൽ ജഡേജയും ടീം മാനേജ്‌മെന്റും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജഡേജ ചെന്നൈ ബയോ ബബിൾ വിട്ടിരുന്നു . ജഡേജയ്ക്ക് വാരിയെല്ലിന് പരിക്കേറ്റതായി ഔദ്യോഗിക ഫ്രാഞ്ചൈസി റിലീസിൽ പറഞ്ഞെങ്കിലും പ്രശ്നങ്ങൾ നിലനിൽക്കുന്നതുകൊണ്ടണ് ജഡ്ഡു പോയതെന്നും റിപോർട്ടുകൾ പറയുന്നു . ശനിയാഴ്ച ഐപിഎൽ വിരമിക്കൽ പ്രഖ്യാപിച്ച് റായിഡു ട്വീറ്റ് ചെയ്തത് ആരാധകരെ അമ്പരപ്പിച്ചു. എന്നാൽ കുറച്ച് നേരത്തിനുള്ളിൽ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

“ചെന്നൈക്ക് അവരുടെ സ്വന്തം കഥയുണ്ട്. രവീന്ദ്ര ജഡേജ വിട്ടു (ബയോ ബബിൾ). റായിഡു ആദ്യം വിരമിച്ചെന്ന് പറഞ്ഞു ട്വീറ്റ് ചെയ്യുന്നു പിന്നീട് അത് ഡിലീറ്റ് ചെയ്യുന്നു . താരം തുടരുമെന്ന് മാനേജ്‌മന്റ് പറയുന്നു. താരത്തിന് ചിലപ്പോൾ മാനേജ്‌മന്റ് സമീപനത്തിൽ അതൃപ്തി കാണും.

ഇന്ത്യന്‍ ദേശീയ ടീമില്‍ ഒരു കാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു അമ്പാട്ടി റായിഡു. കുറച്ച് വര്ഷനങ്ങൾക്ക് മുമ്പ് തന്നെ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം ഐ.പി.എലിൽ തുടർന്നിരുന്നു. ഇപ്പോഴിതാ ഈ വർഷത്തോടെ ഐ.പി.എലിൽ നിന്നും താൻ വിരമിക്കുകയാണെന്ന് ട്വീറ്റ് ചെയ്യുകയും അൽപനേരം കഴിഞ്ഞ് ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ റെയ്‌ഡു കുറച്ച് നാളായി അത്ര മികച്ച ഫോമിൽ അല്ലായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Read more

രണ്ട് ടീമുകൾക്ക് വേണ്ടിയും 4000 റൺസിൽ കൂടുതൽ നേടിയ താരം 5 ഐ.പി.എൽ കിരീട നേട്ടങ്ങളിലും ഭാഗമായിട്ടുണ്ട്. 5 കിരീട നേട്ടം അവകാശപ്പെടാനുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് റായിഡു.