ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.
ഇപ്പോഴിതാ മത്സരത്തിൽ മോശമായ ഓൾ റൗണ്ടർ പ്രകടനം കാഴ്ച വെച്ച നിതീഷ് കുമാർ റെഡ്‌ഡിയ്‌ക്കെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെറ്റെ.
‘നിതീഷിനെ ഓൾ റൗണ്ടറായി വളർത്തിയെടുക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. അതിനായി ആവശ്യമായ മത്സരപരിചയം നൽകാനാണ് ടീമിലെടുക്കുന്നത്. എന്നാൽ അവസരം കിട്ടുമ്പോൾ അത് വലിയ കാര്യമായിയെടുക്കാൻ നിതീഷിന് സാധിക്കുന്നില്ല. കിട്ടുന്ന അവസരങ്ങൾ മുതലാക്കി ടീമിൽ ഇടം ഉറപ്പിക്കാനാണ് അവൻ ശ്രമിക്കേണ്ടത്’
Read more
‘അവന് സ്ഥാനം ഉറപ്പിക്കാനുള്‌ള മികച്ച അവസരമായിരുന്നു രണ്ടാം ഏകദിനം. നിതീഷ് ക്രീസിലെത്തുമ്പോൾ 15 ഓവറോളം ബാക്കിയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവസരങ്ങൾ മുതലെടുത്ത് മികച്ച പ്രകടനം നടത്തി ടീമിൽ സ്ഥാനമുറപ്പാക്കാനാണ് നിതീഷ് ശ്രമിക്കേണ്ടത്,’ ഡോഷെറ്റെ പറഞ്ഞു.







