ഇവന്മാരുടെ ഒടുക്കത്തെ ബുദ്ധി, ഞെട്ടിക്കാൻ ഓസ്‌ട്രേലിയൻ തന്ത്രം

ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ ബാക്ക്-അപ്പ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് അടുത്തിടെ ഗോൾഫ് കളിക്കുന്നതിനിടെ പരിക്കേറ്റിരുന്നു. നിലവിലെ ചാമ്പ്യൻമാർ മറ്റൊരു വിക്കറ്റ് കീപ്പറിലേക്ക് പോകുന്നതിന് പകരം ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ടീമിലേക്ക് എടുക്കുകയും ചെയ്തു . ഓസ്‌ട്രേലിയയുടെ തീരുമാനം ഒരു ചോദ്യത്തിന് കാരണമായി: ‘വരാനിരിക്കുന്ന മത്സരങ്ങളിൽ സ്ഥിരം കീപ്പർ മാത്യു വെയ്ഡിന് പരിക്കേറ്റാൽ ആരാണ് ഗ്ലൗസ് എടുക്കുക?’

ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് എല്ലാം ആസൂത്രണം ചെയ്തു. ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ടൂർണമെന്റിലെ ആദ്യ സൂപ്പർ 12 മത്സരത്തിന് മുന്നോടിയായി, മാർക്വീ ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ വെയ്ഡിന് പരിക്കേറ്റാൽ ഓപ്പണർ ഡേവിഡ് വാർണറെ വിക്കറ്റ് കീപ്പറായി നിയമിക്കുമെന്ന് ഫിഞ്ച് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.

“ഒരുപക്ഷേ, ഡേവിഡ് വാർണർ ചിലപ്പോൾ കീപ്പിങ് നടത്തിയേക്കാം. ചിലപ്പോൾ നായകൻ എന്ന നിലയിൽ ഞാൻ തന്നെ ആ ഉത്തരവാദിത്തത്വം ഏറ്റെടുക്കും. സ്റ്റാർക്ക് ചില്പ്പോൾ ഫീൽഡിങ്ങും ബൗളിങ്ങും നടത്തിയെകാം. മിക്കവാറും വാർണർ തന്നെയാകും അത് ചെയ്യുക ” ഫിഞ്ച് പറഞ്ഞു.