Shameel Salah
1994ൽ വെച്ച് സച്ചിൻ ടെണ്ടുൽക്കറും തുടർച്ചയായ മൂന്ന് ഏകദിന മത്സരങ്ങളിൽ ഡക്കിന് പുറത്താകുകയുണ്ടായി, Sep17ന് ശ്രീലങ്കക്കെതിരെയും , Oct 17& 20 തീയ്യതികളിൽ വെസ്റ്റ് ഇൻഡീസിനുമെതിരെയും നടന്ന മത്സരങ്ങളിലായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ തുടർച്ചയായ പൂജ്യത്തിന് പുറത്താകലുകൾ.
അത് കഴിഞ്ഞ് പിന്നീടുള്ള സച്ചിൻ ടെണ്ടുൽക്കറുടെ 8 ഇന്നിങ്ങ്സുകൾ ഇപ്രകാരമായിരുന്നു
8, 115, 34, 62, 66, 54, 88, 105. ഇതിലെ ആദ്യ അഞ്ച് ഇന്നിങ്ങ്സുകൾ വെസ്റ്റ് ഇൻഡീസും , ന്യൂസിലാന്റും കൂടി ഉൾപ്പെട്ട ഇന്ത്യയിൽ നടന്ന വിൽസ് വേൾഡ് സീരീസിൽ നിന്നുളളതാണ്.
285 റൺസുമായി സച്ചിൻ തന്നെ ടൂർണമെന്റിലെ ടോപ് സ്കോററുമായി. അതിന് പുറമെ 8 വിക്കറ്റ് കൂടി നേടിയപ്പോൾ ടൂർണമെന്റിലെ പ്ലെയർ ഓഫ് ദി സീരീസുമായി . അവസാന മൂന്ന് ഇന്നിങ്സുകൾ വെസ്റ്റ് ഇൻഡീസുമായി നടന്ന 5 മത്സര ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലുമാണ് .
എന്ന് വെച്ചാൽ ആദ്യ രണ്ട് മത്സരങ്ങൾ വിൽസ് വേൾഡ് സീരീസ് ടൂർണമെന്റിന് മുന്നേ നടത്തപ്പെട്ടിരുന്നു .
ന്യൂസിലാന്റിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് തീരുമാനിച്ച ഒരു ഷെഡ്യൂളിലൂടെ, ഈ ടൂർണമെന്റ് സമാപിച്ച ശേഷമാണ് വെസ്റ്റ് ഇൻഡീസുമായുളള ബാക്കി മൂന്ന് ഏകദിന മത്സരങ്ങൾ നടത്തപ്പെട്ടത്.
ഇതിലെ ആദ്യ രണ്ട് മത്സരങ്ങളിലായിരുന്നു സച്ചിന്റെ പൂജ്യത്തിന് പുറത്താകൽ. എങ്കിലും ആ ഏകദിന സീരീസും കഴിമ്പോൾ 247 റൺസുമായി സച്ചിൻ തന്നെയായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോററും, ടൂർണമെന്റ് പ്ലെയർ ഓഫ് ദി സീരീസും .
എന്തൊക്കെയാണേലും സച്ചിൻ, സച്ചിൻ തന്നെ. അന്നത്തെ 21 കാരനായ സച്ചിൻ തന്റെ ടെക്നിക്കുകൾ അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് ആ ഇന്നിങ്ങ്സുകൾ 50 ന് മുകളിൽ ശരാശരിയിലും,100 ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും ഒരു ചാമ്പ്യനെ പോലെ തിരിച്ചെത്തുകയായിരുന്നു .
ഇവിടെ പ്രായം 31 ഉം പിന്നിട്ട സൂര്യകുമാർ യാദവിനെ പോലുള്ളവർക്ക് തന്റെ ടെക്നിക്കുകൾ അഡ്ജസ്റ്റ് ചെയ്ത് തിരിച്ച് വരാൻ ഇതൊരു പ്രചോദമായി മാറുമോ എന്നൊന്നും ഇവിടെ ഉറപ്പ് പറയാൻ കഴിയുന്നുമില്ല.
Read more
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ