പഠിച്ചുകൊണ്ടു വന്ന സിലബസ് ഓസീസിസിനെ ചതിച്ചു, ഇന്ത്യൻ പേസ് ആക്രമണത്തിൽ ഓപ്പണർമാർ മടങ്ങി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

Read more

നിലവിൽ ഓസ്ട്രേലിയ ഏറെ പ്രതീക്ഷിക്കുന്ന സ്മിത്ത്- ലബുഷാഗ്‌നെ സഖ്യമാണ് ക്രീസിൽ. ഇരുവരും എത്ര നേരം ക്രീസിൽ പിടിച്ചുനിൽക്കുന്നോ അത്രയും ഓസ്‌ട്രേലിയക് ഗുണം ചെയ്യും. ജഡേജ- അശ്വിൻ- അക്‌സർ എന്നിവരെ എങ്ങനെ ഇരുവരും നേരിടും എണ്ണത്തിലുണ്ട് ഈ മത്സരത്തിന്റെ വിധി.