പൊൻമുട്ടയിടുന്ന രാജകുമാരൻ, ടി-20യിൽ വീണ്ടും ഫ്ലോപ്പായി ശുഭ്മൻ ഗിൽ; സഞ്ജുവിന് അവസരം കൊടുക്കു എന്ന ആവശ്യം ശക്തം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 51 റൺസിന്റെ പരാജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്. ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റൺ ഡി കോക്ക് 90 റൺസ് നേടി പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.

പതിവ് പോലെ തന്നെ ഇത്തവണയും ബോളുകൾ അധികം പാഴാക്കാതെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. അവസാനം കളിച്ച 14 ടി 20 മത്സരത്തിൽ നിന്നായി ഒരു അർദ്ധ സെഞ്ചുറി പോലും താരത്തിന് നേടാനായിട്ടില്ല. മോശം ഫോം തുടർന്നിട്ടും താരത്തിന് അവസരം കൊടുക്കുന്നതിൽ വൻ അർധകരോഷമാണ് ഉയർന്നു വരുന്നത്.

Read more

ഓപണിംഗിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയ സഞ്ജു സാംസണെ പുറത്തിരുത്തി പകരം ശുഭ്മൻ ഗില്ലിനെ എന്ത് കണ്ടിട്ടാണ് മാനേജ്‍മെന്റ് അവസരങ്ങൾ കൊടുക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലും ഏഷ്യ കപ്പിലും ഇപ്പോൾ നടക്കുന്ന പരമ്പരയിലും താരത്തിന്റെ ബാറ്റിൽ നിന്നും കാര്യമായ സംഭാവനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അടുത്ത മത്സരത്തിൽ ശുഭ്മൻ ഗില്ലിനു അവസരം ലഭിക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം.