പൊലീസുകാർ വന്ന് അവൻ ഒത്തുകളി നടത്തിയിട്ടുണ്ടോ എന്ന് ഞങ്ങളോട് ചോദിച്ചു, ഞാൻ പറഞ്ഞത് എല്ലാം അവർ എഴുതിയെടുത്തു; സഹതാരത്തെ കുറിച്ച് ഇഷാന്ത് ശർമയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി തന്റെ തലമുറയിലെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളാണ് എന്നതിൽ ആർക്കും ഒരു സംശയവും ഇല്ല. നിലവിൽ ഇന്ത്യൻ ടീമിന് ഷമി ഒരു മുതൽക്കൂട്ടാണ്, എന്നാൽ ഇന്ന് തൻ എത്തിനിൽക്കുന്ന ഈ നേട്ടങ്ങളിലേക്ക് എത്താനുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

വ്യക്തിപരമായ തലത്തിൽ അദ്ദേഹത്തിന് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭാര്യ ഹസിൻ ജഹാനുമായുള്ള ഷമിയുടെ ബന്ധം തകർന്നതിന് പിന്നാലെ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)യുടെ ഉദ്യോഗസ്ഥരുടെ അടുത്ത് പേസർ ‘മാച്ച് ഫിക്സിംഗ്’ നടത്തിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു.

Cricbuzz-ലെ ‘റൈസ് ഓഫ് ന്യൂ ഇന്ത്യ’ യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, മുൻ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ ഷമിക്കെതിരെ ഉന്നയിച്ച ഒത്തുകളി ആരോപണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു.

“ഇങ്ങനെ ഒരു ആരോപണം കേട്ടപ്പോൾ ഞാൻ ആദ്യം സങ്കടപ്പെട്ടു, അവനോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചു. , അഴിമതി വിരുദ്ധ യൂണിറ്റ് (എസിയു) ഞങ്ങളെ എല്ലാവരെയും സമീപിച്ചിരുന്നു, ഷമി ഒത്തുകളി നടത്തിയോ എന്ന് അവർ ഞങ്ങളോട് ചോദിച്ചു. പോലീസുകാർ സാധാരണ ചെയ്യുന്നത് പോലെ അവർ ഞങ്ങളോട് ചോദ്യം ചെയ്തു, ഞങ്ങൾ ഉത്തരങ്ങൾ പറഞ്ഞു. എല്ലാം എഴുതിയെടുത്തു. ഞാൻ അവരോട് പറഞ്ഞിരുന്നു, ‘എനിക്ക് അവന്റെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ല, പക്ഷേ എനിക്ക് അറിയാവുന്ന ഷമിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് 200 ശതമാനം ഉറപ്പുണ്ട്. ”

എന്തായലും അവൻ നേരിട്ട് ദുരന്തങ്ങളാണ് ഇന്ന് ശക്തനായ ഒരു താരമായി ഷമിയെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.