പന്തിനെ പുറത്താക്കി രാഹുല്‍ കീപ്പര്‍ ആയാല്‍ തീരാവുന്ന പ്രശ്‌നമേ ഇന്ത്യയ്ക്കുള്ളു

 

ബിലാല്‍ ഹുസൈന്‍

ഇന്നത്തെ മാച്ചില്‍ രാഹുല്‍ ഓപണ്‍ ചെയ്ത തീരുമാനത്തെ പലരും നല്ല രീതിയില്‍ വിമര്‍ഷിച്ച് കണ്ടു. മധ്യനിരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ രാഹുല്‍ മുന്‍നിരയിലേക്ക് വന്നത് തന്റെ സെല്‍ഫിഷ്‌നസ് കാരണം ആണെന്ന ആരോപണവും ഉണ്ട്. പക്ഷേ ഇങ്ങനൊരു തീരുമാനം എടുക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചേക്കാവുന്ന ചില ഘടകങ്ങള്‍ ഉണ്ട്.

ശ്രേയസ് അയ്യര്‍.. ഏകദിന ടീമില്‍ സ്ഥാനം മറ്റാരെക്കാളും അര്‍ഹിക്കുന്ന താരമാണ് ശ്രേയസ്. ഒരു സമയത്ത് നാലാം നമ്പരിലേക്ക് കണ്ടിരുന്ന ശ്രേയസ് പിന്നീട് പരിക്ക് പറ്റി പുറത്തായി. നിലവില്‍ ടീമിലെ സ്ഥാനം കയ്യാലപ്പുറത്താണ്. സൂര്യകുമാറിനെ പോലെ ശക്തനായ കോംപറ്റീറ്റര്‍ ഉള്ളപ്പോള്‍ ശ്രേയസിന് തന്റെ സ്ഥാനം തിരികെ പിടിക്കാനുള്ള ചാന്‍സ് നല്‍കേണ്ടതുണ്ട്. 20 ഇന്നിങ്‌സുകളില്‍ നിന്നും 42 ആവറേജിലും 100+ സ്‌ട്രൈക്ക് റേറ്റിലും 800+ റണ്‍സ് നേടിയ ശ്രേയസ് അത് അര്‍ഹിക്കുന്നുണ്ട്.

Aus vs Ind: Shreyas Iyer promises Team India will be back stronger |  Cricket News – India TV

ശ്രേയസ് ടീമിലേക്ക് വരുമ്പോള്‍ രാഹുല്‍ കൂടി മധ്യനിരയില്‍ നിന്നാല്‍ പിന്നീട് സംഭവിക്കുന്നത് ടീമിന്റെ ബാലന്‍സ് പോവും എന്നതാണ്. അതായത് റുതുരാജ് ഓപണിങ് ചെയ്താല്‍ ഇന്ത്യ ഒരു ബാറ്ററോ, ഒരു ബൗളറോ കുറഞ്ഞ രീതിയില്‍ ആവും ഇറങ്ങേണ്ടി വരിക.. ഇന്ന് 200+ കൂട്ടുകെട്ട് വന്നിട്ടും ഒരു ഓവര്‍ പോലും കിട്ടാത്ത വെങ്കിടേഷ് അയ്യറെ കൊണ്ട് പത്ത് ഓവര്‍ എറിയിക്കാനും മുതിരില്ല
ശ്രേയസിന് അവസരം നല്‍കണം, എന്നാല്‍ ബാലന്‍സിനെ ബാധിക്കയും അരുത്, ഇതിന്റെ പരിഹാരം ആണ് രാഹുല്‍ ഓപണ്‍ ചെയ്യുക എന്നത്.

India vs Australia, 3rd ODI: Was taken back by how nice KL Rahul was behind  the stumps, says Cameron Green - Sports News

ഈ ടീമില്‍ നിന്ന് പുറത്ത് പോവാന്‍ കഴിയുന്ന ഒരു പ്ലയര്‍ റിഷഭ് പന്ത് ആണ്. അവസാന രണ്ട് ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയത് മാറ്റി നിര്‍ത്തിയാല്‍ ശ്രേയസ് അയ്യറുടെ നിലവാരത്തിലെ പ്രകടനങ്ങള്‍ ഇല്ല. ഇടക്കാലത്ത് ചെയ്ത പോലെ രാഹുല്‍ തന്നെ കീപ്പര്‍ പണി ഏറ്റെടുത്ത് റിഷഭിനെ പുറത്ത് ഇരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാം.

 

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്