അന്ന് നിസ്സഹായനായി നിന്നവൻ ഇന്ന് ഹീറോ ആയി, ഇതൊക്കെയാണ് തിരിച്ചുവരവ്

ശിൽപ നിരവിൽപ്പുഴ

ഡൽഹിയുമായുള്ള സീസണിലെ ആദ്യ മാച്ചിൽ ഡാനിയൽ സാംസ് വഴങ്ങിയത് 18ആം ഓവറിലെ 24 റൺസ് ഉൾപ്പെടെ 57 റൺസാണ്. കൊൽക്കത്തയുമായുള്ള മാച്ചിൽ വെറും 3 ഓവറിൽ 50 റൺസാണ് അയാൾ വിട്ടുകൊടുത്തത്.

അതിലാവട്ടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും എക്സ്പെൻസീവ് ആയ ഓവർ ലിസ്റ്റിൽ മൂന്നാമതിടം പിടിച്ച 35 റൺസ് കൊടുത്ത 16 ആം ഓവറും പെടും. കമ്മിൻസ് നിസാരമായി കളി തീർക്കുന്നത് ഈ ഓവറിലാണ്. പരിതാപകരമാണ് മുംബൈയുടെ ഈ സീസണിലെ അവസ്ഥ, പ്രത്യേകിച്ച് ബോളിങ്. വർഷങ്ങളായി ഈ ഫോർമാറ്റിൽ കൃത്യമായി ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ബുമ്ര പോലും പരാജയപ്പെട്ടു പോവുകയാണ്.

അങ്ങനെയിരിക്കെ ആണ് സീസണിലെട്ട് കളി തുടരെ തോറ്റ് നിൽക്കുന്ന മുംബൈ മരുഭൂമിയിലൊരു മഴ പോലെ രാജസ്ഥാനോട് ജയിക്കുന്നത്. അതിന്റെ ആത്മവിശ്വാസത്തോടെ ആവാം ടേബിൾ ടോപ്പേഴ്‌സ് ആയ തങ്ങളിലൊരാളായിരുന്ന ഹർദിക് നയിക്കുന്ന ടീമിനെതിരെ ഇറങ്ങിയത്. പവർപ്ളേയിൽ ഇഷാനും രോഹിതും ഭംഗിയായി തുടങ്ങി അനായാസമായി 200 കടക്കേണ്ടിയിരുന്ന മാച്ചിൽ പക്ഷേ മുംബൈക്ക് 177 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ടിം ഡേവിഡിന്റെ ഇന്നിംഗ്സ്.

ഒരു ഘട്ടത്തിൽ നിസാരമായി ഗുജറാത്ത് ജയിക്കുമെന്ന് തോന്നിച്ച മാച്ച്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് വെറും 9 റൺസ്. കൈവിട്ടുപോയ മാച്ചെന്ന് കണ്ണ് നിറഞ്ഞിരിക്കുമ്പോൾ ബോൾ ചെയ്യാൻ വരുന്നത് സാംസ്. സീസണിൽ പഞ്ചാബുമായുള്ള മാച്ചിൽ ഒടിയനെ അവസാന രണ്ടു ബോളും സിക്സറടിച്ചു കളി ജയിപ്പിച്ച തെവാട്ടിയയും കില്ലർ മില്ലറും ക്രീസിൽ.

ആദ്യത്തെ ബോൾ സിംഗിളും രണ്ടാമത്തേത് ഡോട്ട് ബോളും കഴിഞ്ഞു മൂന്നാം ബോളിൽ തെവാട്ടിയ റൺഔട്ടായി മടങ്ങുന്നു.വൈഡ് ആയി ഔട്സൈഡ് ഓഫിലെറിഞ്ഞ സ്ലോ ബോൾ. തോറ്റ് തോറ്റ് നിരാശ മൂത്തു ജയമെന്താണെന്ന് മറന്നു പോവുന്ന അവസ്ഥയിൽ ഇതൊക്കെ കാണുമ്പോഴുണ്ടാവുന്ന ഒരാശ്വാസമുണ്ടല്ലോ.

 

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ