പെണ്ണൊരുത്തി ജമൈമാ..., മുബൈയുടെ ആകാശത്തിന് മീതെ പൂത്ത നിശാഗന്ധി

സ്മൃതി തുടക്കത്തിലേ വീഴുന്നു. പ്രതീക്ഷകളുയർത്തി, പന്ത് നന്നായി മിഡിൽ ചെയ്ത് കൊണ്ടിരുന്ന ഹർമൻ പാതി വഴിയിൽ വീണു പോകുന്നു.പക്ഷെ, തോറ്റു പിന്മാറാൻ മനസ്സില്ലാതെ ഒരുവൾ ഈ രാത്രിയിൽ, മുബൈയുടെ ആകാശത്തിന് മീതെ ഒരു നിശാഗന്ധിയായി പൂത്തുനിന്നു. സ്‌ക്വയർ കട്ട്‌, റിവേഴ്‌സ് സ്വീപ്പ്, സ്കൂപ്, കവർ ഡ്രൈവ്, അവൾ തഴുകി അയച്ച തുകൽ പന്ത്, നവി മുംബൈയുടെ എല്ലാം കോണുകളെയും ചുംബിച്ചുകൊണ്ടേയിരുന്നു.

99 ൽ നിൽക്കുമ്പോൾ അവൾ ഒരു നിമിഷം പ്രാർത്ഥനയിൽ മുഴുകുന്നുണ്ട്. പക്ഷെ അത്ര ആഗ്രഹിച്ച ആ സെഞ്ച്വറി നേടുമ്പോൾ അവൾ ആഘോഷിക്കാതിരുന്നത്, ഇനിയും ആവിശ്രമം നടന്നു തീർക്കുവാൻ ബാക്കിയുള്ള ദൂരത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു.

ഓസ്ട്രേലിയൻ പ്രൊഫഷണലിസത്തെ ഒരുവൾ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന രാത്രി. വിയർപ്പിൽ കുതിർന്ന, ചെളിപുരണ്ട അവളുടെ ജേഴ്‌സി, ഇനിയങ്ങോട്ട് തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. പെണ്ണൊരുത്തി, ജമൈമാ…

Read more