സ്മൃതി തുടക്കത്തിലേ വീഴുന്നു. പ്രതീക്ഷകളുയർത്തി, പന്ത് നന്നായി മിഡിൽ ചെയ്ത് കൊണ്ടിരുന്ന ഹർമൻ പാതി വഴിയിൽ വീണു പോകുന്നു.പക്ഷെ, തോറ്റു പിന്മാറാൻ മനസ്സില്ലാതെ ഒരുവൾ ഈ രാത്രിയിൽ, മുബൈയുടെ ആകാശത്തിന് മീതെ ഒരു നിശാഗന്ധിയായി പൂത്തുനിന്നു. സ്‌ക്വയർ കട്ട്, റിവേഴ്‌സ് സ്വീപ്പ്, സ്കൂപ്, കവർ ഡ്രൈവ്, അവൾ തഴുകി അയച്ച തുകൽ പന്ത്, നവി മുംബൈയുടെ എല്ലാം കോണുകളെയും ചുംബിച്ചുകൊണ്ടേയിരുന്നു.
99 ൽ നിൽക്കുമ്പോൾ അവൾ ഒരു നിമിഷം പ്രാർത്ഥനയിൽ മുഴുകുന്നുണ്ട്. പക്ഷെ അത്ര ആഗ്രഹിച്ച ആ സെഞ്ച്വറി നേടുമ്പോൾ അവൾ ആഘോഷിക്കാതിരുന്നത്, ഇനിയും ആവിശ്രമം നടന്നു തീർക്കുവാൻ ബാക്കിയുള്ള ദൂരത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു.
ഓസ്ട്രേലിയൻ പ്രൊഫഷണലിസത്തെ ഒരുവൾ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന രാത്രി. വിയർപ്പിൽ കുതിർന്ന, ചെളിപുരണ്ട അവളുടെ ജേഴ്‌സി, ഇനിയങ്ങോട്ട് തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. പെണ്ണൊരുത്തി, ജമൈമാ…







