രാജാവ് തിരിച്ചെത്തും; രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്ലി ഉണ്ടാകുമെന്ന് ശുഭ്മാന്‍ ഗില്‍

ഇംഗണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മൂന്നു ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

മത്സരത്തിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ആദ്യ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. താരത്തിന് പകരമാണ് ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയത്. വിരാട് കോഹ്‌ലിയുടെ പരിക്കിനെ തുടർന്ന് നിർണായകമായ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍.

ശുഭ്മാന്‍ ഗില്‍ പറയുന്നത് ഇങ്ങനെ:

” രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിരാട് കോഹ്‌ലിയുടെ കാല്‍മുട്ടില്‍ ചെറിയൊരു വീക്കം ഉണ്ടായിരുന്നു. ഇന്നലത്തെ പരിശീലന സെഷന്‍ വരെ അദ്ദേഹത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷേ പേടിക്കേണ്ട കാര്യമില്ല. അടുത്ത മത്സരത്തിന് അദ്ദേഹം തീര്‍ച്ചയായും ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്തും” ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

Read more