കിംഗ് ഈസ് ബാക്ക്, ക്രിക്കറ്റിനെ ജീവശ്വാസമായി കൊണ്ടു നടക്കുന്നവന്‍ ഇതാ തിരിച്ചു വന്നിരിക്കുന്നു

ഹംസ സുഹുലാദ്

കിംഗ് ഈസ് ബാക്ക്, ക്രിക്കറ്റിനെ ജീവശ്വാസമായി കൊണ്ടുനടക്കുന്നവന്‍ ഇതാ തിരിച്ചുവന്നിരിക്കുന്നു. അസൂയാലുക്കളുടെ സിംബാവേ മര്‍ദ്ധകന്‍, ഇന്ന് ഇംഗ്ലീഷ് മര്‍ദ്ധകനാണ്,

ഫഖര്‍ സമാനും ബാബാറുമൊക്കെ വേസ്റ്റാണ് രണ്ടുപേരെയും ടീമിനു പുറത്തിടണം, ക്യാപ്റ്റന്‍സി റിസ്വാന് കൊടുക്കണം എന്നൊക്കെ ഈ അടുത്താണ് വിമര്‍ശനം ഉയര്‍ന്നത്. ബാബറിന്റെ യുഗം ഇവിടെ തീര്‍ന്നു എന്നായിരുന്നു മറ്റ് ചിലര്‍.

വിമര്ശകര്‍ക്ക് അറിയില്ലല്ലോ, ക്രിക്കറ്റ് ഒരു കടലാണെങ്കില്‍ അത് മൊത്തവും കുടിച്ച് വറ്റിക്കാനുള്ള ദാഹമായി കറങ്ങി നടക്കുന്നവനാണ് ബാബര്‍ എന്ന്. വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ സെഞ്ച്വറി.

ഏറ്റവും വലിയ ടി 20 റിക്കോര്‍ഡ് പാര്‍ണര്‍ഷിപ്പ് (203*), ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഒരു പാകിസ്ഥാന്‍ ക്യാപ്റ്റന്‍  (പത്ത് സെഞ്ച്വറി), T20 ക്രിക്കറ്റില്‍ ഏറ്റവും വേഗം 8000 റണ്‍സ് നേടുന്ന രണ്ടാമത്തെ ക്രിക്കറ്റര്‍ ( 218 match ).. ക്രിക്കറ്റ് ഇവനില്‍ മരിച്ചിട്ടില്ല,, കിംഗ് ബാബര്‍ രാജകീയമായിതന്നെ തിരിച്ചുവന്നിരിക്കുന്നു..

Read more

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7