ഐപിഎലിൽ ഇന്നലെ നടന്ന ക്ലൈമാക്സ് ദിനത്തിൽ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം അവസാനിച്ചതോട് കൂടി ഗ്രൂപ്പ് മത്സരങ്ങളും പൂർണമായി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം ടോപ്പ് 4ലേക്ക് യോഗ്യത നേടാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചു.
ജയത്തോടെ രാജസ്ഥാന് 16 പോയിന്റായി. ഇതോടെ പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചു. ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മെയ് 26ന് ധരംശാലയില്‍ തുടക്കമാകും. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും.
Read more
ഇതില്‍ വിജയിക്കുന്നവര്‍ 31-ന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. അവര്‍ 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മത്സരിക്കണം.







