ഫ്രാഞ്ചൈസികളുടെ കണ്ണ് ലോക കപ്പില്‍ മിന്നുന്ന താരത്തില്‍; ഐ.പി.എല്ലില്‍ കോഹ്ലിയുടെ ടീമിലേക്ക് ഡിവില്ലിയേഴ്സ് രണ്ടാമന്‍ വരുമോ?

ലോക ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് സെന്‍സേഷനായി മാറിയ ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരില്‍ എത്തുമോ? ഐപിഎല്ലില്‍ മെഗാലേലം അടുത്ത മാസം തുടങ്ങാനിരിക്കെ ഉയര്‍ന്നിരിക്കുന്ന വമ്പന്‍ ചോദ്യങ്ങളില്‍ ഒന്നാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഈ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ കളിക്കാനും ആര്‍സിബിയുടെ താരമാകാനും കൊതിക്കുന്നുണ്ട്.

അണ്ടര്‍ 19 ലോക കപ്പില്‍ 362 റണ്‍സ് അടിച്ച താരമാണ് ബ്രെവിസ്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച ലെഗ് സ്പിന്നര്‍ കൂടിയായ ബ്രെവിസ് ലോകകപ്പില്‍ നാലു കളികളില്‍ ആറു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തോടെ ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ എല്ലാ ഫ്രാഞ്ചൈസികളുടെയും കണ്ണ് ബ്രെവിസില്‍ എത്തിയിരിക്കുകയാണ്. ഐപിഎല്ലിലെ തകര്‍പ്പനടികളുടെ തമ്പുരാക്കന്മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവിലിയേഴ്‌സിന്റെ ക്ല്ബ്ബാണ് ആര്‍സിബി. ഡിവിലിയേ്‌ഴ്‌സിന്റെ കടുത്ത ആരാധകന്‍ കൂടിയായ ബ്രെവിസും ആര്‍സിബിയില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നയാളുമാണ.

Read more

കഴിഞ്ഞ സീസണോടെ വിരമിച്ച എബി ഡിവിലിയേഴ്‌സിനെ ഇത്തവണ ആര്‍സിബി ശരിക്കും മിസ് ചെയ്യുന്ന സാഹചര്യത്തില്‍ ഡിവിലിയേ്‌ഴ്‌സിന്റെ കളിയെ അനുസ്മരിപ്പിക്കുന്ന ബ്രെവിസിനെ ബാംഗ്‌ളൂര്‍ ടീം വിളിച്ചെടുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ‘ബേബി എബി’യെന്ന വിളിപ്പേരും താരത്തിനു ലഭിച്ചിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ സ്വപ്നമായി ബെവിസ് കാണുന്നത് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുക എന്നതാണ്. രണ്ടാമത് ഐപിഎല്ലില്‍ ആര്‍സിബിയില്‍ കളിക്കുക എന്നതുമാണ്. വിരാട് കോ്ഹ്ലിയും എബി ഡിവിലിയേഴ്‌സും കളിച്ചത് തന്നെയാണ് കാരണം.