ഒരു ഇന്ത്യൻ ആരാധകനും ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് നവംബർ 19, 2023. റോ-ക്കോ സഖ്യം ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ ആഗ്രഹിച്ച ഇന്ത്യൻ ആരാധകർക്ക് ഒടുവിൽ നിരാശയായിരുന്നു ഫലം. ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ രോഹിത് ഗിൽ കോഹ്ലി എന്നിവർ പുറത്തായ രീതി ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ചു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
‘ശുഭ്മാൻ ഗിൽ പുറത്തായ രീതി നവംബർ 19 നെ ഓർമ്മിപിച്ചു, കാരണം അന്ന് അദ്ദേഹം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്തായത് സമാനമായ രീതിയിലാണ്. അദ്ദേഹം മാത്രമല്ല, രോഹിത് ശർമ എങ്ങനെയാണ് പുറത്തായത്? ഗ്ലെൻ മാക്‌സ്വെല്ലിന്റെ ബൗളിങ്ങിൽ അദ്ദേഹത്തെ ഡീപ്പിൽ ട്രാവിസ് ഹെഡ് കയ്യിലാക്കുകയായിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ ഹൈലൈറ്റുകൾ പോലെയായിരുന്നു ഈ വിക്കറ്റുകൾ’
‘പാറ്റ് കമ്മിൻസിന്റെ പന്തിൽ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ പന്ത് കൊണ്ട് ബൗൾഡായാണ് വിരാട് അന്ന് പുറത്തായത്. അതുപോലെ തന്നെയാണ് ക്രിസ് ക്ലാർക്കിന്റെ പന്തിൽ വിരാട് പുറത്തായത്. ഏകദേശം മൂന്ന് പുറത്താക്കലുകളും ഏതാണ്ട് ഒരുപോലെയായിരുന്നു. ഇത് നവംബർ 19-നെ ഓർമിപ്പിച്ചു, ആളുകൾ പറയുന്നത് പുരുഷന്മാർ മുന്നോട്ട് പോകുമെന്നാണ്. ഞങ്ങൾ മുന്നോട്ട് പോകാറില്ല. ഞങ്ങൾ സംസാരിക്കാറില്ല, പക്ഷേ ഇത് ഹൃദയത്തെ വേദനിപ്പിക്കുന്നു,’ ചോപ്ര പറഞ്ഞു.







