വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിർണായക ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 27 റൺസിൻ്റെ വിജയം നേടിയ അവസാന ഓവറിൽ തൻ്റെ കൂൾ മൈൻഡ് നിലനിർത്തിയ പേസർ യാഷ് ദയാലിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ശനിയാഴ്ച തൻ്റെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സമർപ്പിച്ചു. പ്ലേ ഓഫ് സ്പോട്ട് ഉറപ്പിക്കാൻ മികച്ച മാർജിനിൽ വിജയം അനിവാര്യം ആയിരുന്നു ടീം മികച്ചപ്രകടനമാണ് പുറത്തെടുത്തത്. 39 പന്തിൽ 54 റൺസെടുത്ത ഡു പ്ലെസിസ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിരാട് കോഹ്‌ലിയുടെ 47 റൺസ് കൂടി ആയപ്പോൾ ശനിയാഴ്ച രാത്രി ആർസിബി അഞ്ചിന് 218 എന്ന മികച്ച സ്‌കോർ ഉയർത്തി. യോഗ്യത നേടാൻ 201 റൺസ് മാത്രം മതിയായിരുന്ന ചെന്നൈയെ അത് പോലും എടുക്കാൻ സമ്മതിക്കാതെ ആർസിബി തകർത്തെറിയുക ആയിരുന്നു.

അവസാന ഓവറിൽ സിഎസ്‌കെയ്ക്ക് 17 റൺസ് വേണ്ടിയിരുന്നെങ്കിലും ആദ്യ പന്തിൽ തന്നെ ധോനി ഉയർന്ന സിക്‌സറിന് പറത്തിയിട്ടും ദയാൽ തൻ്റെ ആത്മവിശ്വാസം വിടാതെ കളിച്ചു. അവസാനം ആർസിബിക്ക് വിജയം ഉറപ്പിച്ചു. “ഞാൻ മാൻ ഓഫ് ദി മാച്ച് (അവാർഡ്) യാഷ് ദയാലിന് സമർപ്പിക്കുന്നു! ഈ വിക്കറ്റിൽ പേസ് ഓഫ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ എന്ന് ഞാൻ അവനോട് പറഞ്ഞു,” മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ ഡു പ്ലെസിസ് പറഞ്ഞു.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“എന്തൊരു രാത്രി! ഇത്രയും മികച്ച അന്തരീക്ഷം. ഹോം ആരാധകർക്ക് മുന്നിൽ സീസൺ പൂർത്തിയാക്കുന്നതിൽ സന്തോഷം. പിച്ചിൽ ധാരാളം മഴ പെയ്തിരുന്നു. ഇന്നലെ മഴ പെയ്ത ശേഷം ഒരു ടെസ്റ്റ് മാച്ചിന്റെ പ്രതീതി ആയിരുന്നു. മത്സരത്തിൽ മഴ ഭീഷണി ഉയർന്നിരുന്നു, 40 മിനിറ്റ് മഴ തടസ്സം ഉണ്ടായെങ്കിലും അവസാനം അത് ഞങ്ങളെ ബാധിച്ചില്ല.”

“നല്ല സ്‌ട്രൈക്കുകളിൽ പല ബാറ്റർമാരുടെയും സംഭാവനകൾ മറക്കാൻ ആകില്ല. എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾ ജയിച്ചുകയറിയത് ആയിരുന്നു. ഇത് ഭ്രാന്താണ്; ഞങ്ങൾ വിജയിക്കാത്ത സമയത്തും ഞങ്ങൾക്ക് ഇവിടെ ആരാധകർ ഉണ്ടായിരുന്നു. ഞങ്ങളുടെ ആരാധകർക്ക് ഈ വിജയം സമർപ്പിക്കുന്നു.” ഫാഫ് പറഞ്ഞു.

Read more

മത്സരത്തിൽ തനിക്ക് ഏറെ ആശ്വാസം തോന്നിയത് എംഎസ് ധോണിയുടെ വിക്കറ്റ് വീണപ്പോൾ ആണെന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് പറഞ്ഞു. ധോണി ഔട്ടകുന്നത് വരെ ഉള്ളിൽ തോൽവി ഭയമുണ്ടായുരുന്നുവെന്ന് താരം പറഞ്ഞു. ഞങ്ങൾ 175 റൺസ് ആണ് പ്രതിരോധിക്കുന്നത് എന്ന രീതിയിലാണ് ബോൾ ചെയ്തത്. എന്നിട്ടും അവർ അൽപ്പം അടുത്ത് എത്തി. ഒരു ഘട്ടത്തിൽ, എം എസ് ധോണി ക്രീസിൽ ഉള്ളപ്പോൾ, ഞാൻ ഭയന്നു. അവൻ ഇത് പലതവണ ചെയ്തതാണ്. ഇത്തരം അവസരങ്ങളിൽ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ഡുപ്ലസിസ് പറഞ്ഞു.