കരുൺ നായരേ പുറത്താക്കിയത് ആ കാരണം കൊണ്ടാണ്: അജിത് അഗാർക്കർ

വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും. രവീന്ദ്ര ജഡേജയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന് ശേഷം കരുണ് നായർക്ക് സ്ഥാനം നഷ്ടപ്പെട്ടു. പകരം ദേവ്​ദത്ത് പടിക്കൽ ടീമിലെത്തി. ഋഷഭ് പന്ത് പരിക്കിന്റെ പിടിയിലായതിനാൽ ​ധ്രുവ് ജുറേലിനാണ് കീപ്പിം​ഗ് ചുമതല. താരത്തിന് ബാക്കപ്പായി ടീമിലെത്തിയത് പുതുമുഖ താരം എന്‍ ജഗദീശനാണ്. കരുൺ നായരേ പരിഗണിക്കാതെയിരുന്നതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ടീം സിലക്ടർ അജിത് അഗാർക്കർ.

അജിത് അഗാർക്കർ പറയുന്നത് ഇങ്ങനെ:

Read more

” ഇംഗ്ലണ്ടിൽ കരുണിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ഇത് ഒരു ഇന്നിങ്‌സിൽ ഒതുങ്ങുന്നതല്ല. ദേവദത്ത് പടിക്കൽ ഞങ്ങൾക്ക് കൂടുതൽ ഓപ്ഷൻ നൽകുന്നു. എല്ലാ കളിക്കാർക്കും 15-20 ചാൻസ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത് എപ്പോഴും നടക്കണമെന്നില്ല” അജിത് അഗാർക്കർ പറഞ്ഞു.