38-ാം ഓവറില്‍ വരുത്തിയ ആ പിഴവ് സഞ്ജുവിലെ ധോണിസത്തിന് മങ്ങൽ ഏല്‍പ്പിച്ചു

സവ്യാസച്ചി മുടിയ്ക്കല്‍

ധോണിസത്തോട് അടുത്തുനില്‍ക്കുന്ന ഒരു ഇന്നിംഗ്‌സ് ആണ് ഇന്നലെ സഞ്ജുവില്‍ നിന്ന് ഉണ്ടായത്. ഒഫ്കോസ് പോരായ്മകള്‍ ഉണ്ടായിരുന്നു. ഇന്നിങ്‌സ് തുടങ്ങിയ സിറ്റുവേഷന്‍ നോക്കാം. ധോണിയെ പോലെ ആറാം നമ്പര്‍ പൊസിഷനില്‍ എത്തുന്നു. സ്വന്തം വിക്കറ്റിന്റെ വില മനസ്സിലാക്കിക്കൊണ്ട് കൂടെയുള്ള ബാറ്റ്‌സ്മാനെ ഡോമിനേറ്റ് ചെയ്യാന്‍ അനുവദിക്കുന്നു, ചുരുക്കം ചില ബൗണ്ടറികള്‍ മാത്രം നേടിക്കൊണ്ട് വണ്‍സിലും ടൂസിലും ഊന്നി നിന്നുകൊണ്ട് ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യുന്നു.

അതിനിടയില്‍ കൂടെയുള്ള ബാറ്റ്‌സ്മാന്‍ പുറത്താകുന്നു. ഷാര്‍ദുല്‍ താക്കൂര്‍ ക്രീസില്‍ വരുന്നു. അപ്പോഴും കാം ആന്‍ഡ് കമ്പോസ്ഡ് ആറ്റിട്യൂഡിന് മാറ്റമൊന്നുമില്ല. റികൈ്വഡ് റണ്‍ റേറ്റ് കംഫര്‍ട്ട് സോണിനു പുറത്തു പോകുമ്പോഴും പാനിക് ആകുന്നില്ല. പിഴവ് സംഭവിക്കുന്നത് മുപ്പത്തിയെട്ടാം ഓവറില്‍ കുല്‍ദീപ് ഉയര്‍ത്തിയടിച്ച പന്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കാത്തിടത്താണ്.

അതിനടുത്ത പന്തില്‍ സിംഗിള്‍ ഓടി സ്‌ട്രൈക്ക് എടുക്കുകയും ചെയ്യുന്നു. കണ്‍ഫ്യൂഷന്‍ ഉണ്ടെന്ന് വ്യക്തം. അടുത്ത ഓവര്‍ മുഴുവനായി ബൗളര്‍മാരോട് സ്ലോഗ് ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അവസാന ഓവറില്‍ എനി തിങ് ലെസ് ദാന്‍ 36 വര്‍ത് എ ട്രൈ എന്നതാണ് പ്ലാന്‍. ഇവിടെ മാത്രമാണ് ധോണിയുടെ പ്ലാന്‍ കുറച്ചുകൂടി ഫൂള്‍ പ്രൂഫ് ആകുമായിരുന്നത്.

ഇതേ സിറ്റുവേഷനില്‍ ധോണി ആയിരുന്നെങ്കില്‍ കുല്‍ദീപ് ഔട്ടായ പന്തില്‍ സ്‌ട്രൈക്കില്‍ വരികയും ആ ഓവറിലെ രണ്ടു പന്തില്‍ ചുരുങ്ങിയത് അഞ്ചു റണ്‍ എങ്കിലും നേടുകയും അടുത്ത രണ്ടു ഓവറുകള്‍ മുഴുവനായും സ്‌ട്രൈക്ക് ചെയ്യുകയും ചെയ്യുമായിരുന്നു.

മത്സരം വിജയിക്കാന്‍ ആയില്ലെങ്കില്‍ കൂടി ഇന്നലെ അയാള്‍ പ്രകടിപ്പിച്ച ഉത്തരവാദിത്വബോധവും ധൈര്യവും അഭിനന്ദനം അര്‍ഹിക്കുന്നു. ഒന്നാം നിരയില്‍ ആദ്യം പിക്ക് ചെയ്യേണ്ട പേരുകളില്‍ ഒന്ന് തന്റേതാണെന്ന് അയാള്‍ ബാറ്റ് കൊണ്ട് വീണ്ടും രേഖപ്പെടുത്തുകയാണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍